കസ്റ്റമറുടെ നായയില്‍ നിന്ന് രക്ഷപ്പെടാന്‍ മൂന്നാം നിലയില്‍ നിന്ന് ചാടിയ ഡെലിവറി ബോയ് ഗുരുതരാവസ്ഥയില്‍
കസ്റ്റമറുടെ നായയില്‍ നിന്ന് രക്ഷപ്പെടാന്‍ മൂന്നാം നിലയില്‍ നിന്ന് ചാടിയ ഡെലിവറി ബോയ് ഗുരുതരാവസ്ഥയില്‍
ഹൈദരാബാദ്: നായ കടിക്കുമെന്ന് ഭയന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ ഡെലിവറി ഏജന്റ് ഗുരുതരാവസ്ഥയില്‍. ഹൈദരാബാദിലെ പഞ്ചവടി കോളനിയിലുള്ള ശ്രീനിധി അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഓണ്‍ലൈന്‍ ഡെലിവറി എക്‌സിക്യൂട്ടീവ് ആയ 30 കാരന്‍ ഇല്യാസ് ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. നായയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. ജനുവരി മുതല്‍ സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്.
അപ്പാര്‍ട്ട്‌മെന്റിലെ വീട്ടില്‍ ഓണ്‍ലൈനായി വാങ്ങിയ ഉത്പന്നം എത്തിക്കാനായി വന്നതാണ് യുവാവ്. മൂന്നാം നിലയിലുള്ള വീട്ടിലെത്തിയപ്പോള്‍ ആദ്യം സ്വീകരിക്കാനെത്തിയത് വീട്ടില്‍ വളര്‍ത്തുന്ന ഡോബര്‍മാന്‍ ഇനത്തില്‍ പെട്ട നായയാണ്. നായ ഇയാളെ കണ്ടതോടെ കുരക്കാന്‍ തുടങ്ങി. വാതിലാണെങ്കില്‍ പാതി തുന്ന നിലയിലുമായിരുന്നു. ഭയന്ന ഇല്യാസ് നായയില്‍ നിന്ന് രക്ഷപ്പെടാന്‍ പാരപ്പെറ്റിലൂടെ താഴേക്ക് ചാടുകയായിരുന്നു. ഇയാളെ രക്ഷിക്കാനായി കസ്റ്റമറും മറ്റ് താമസക്കാരും എത്തിയെങ്കിലും ഇയാള്‍ അവരുടെ പിടിയില്‍ നിന്ന് വഴുതി താഴേക്ക് തന്നെ വീണു. നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റായ്ദുര്‍ഗം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Meet one more incident today in Hyderabad's Manikonda Panchvati Colony. The @amazon Delivery boy came to deliver an order of a mattress.. At this time, the door was open when the Doberman dog suddenly jumped out of fear and jumped from the third floor. pic.twitter.com/ca5UfBwRLV
— Telangana Gig and Platform Workers Union (@TGPWU) May 21, 2023
അതേസമയം, ഡെലിവറി എക്‌സിക്യൂട്ടീവിന്റെ ചികിത്സാചെലവ് പൂര്‍ണമായും നായയുടെ ഉടമ നിര്‍വ്വഹിക്കണമെന്ന് തെലങ്കാന ഗിഗ് ആന്റ് പ്ലാറ്റ്‌ഫോംവര്‍ക്കേഴ്‌സ് യൂനിയന്‍ ആവശ്യപ്പെട്ടു.
നേരത്തെയും സമാന സംഭവം അരങ്ങേറുകയും അന്ന് നായയെ ഭയന്ന് മറ്റൊരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ 23 കാരനായ ഡെലിവറി ബോയ് മരിക്കുകയും ചെയ്തിരുന്നു.
hyderabad-delivery-agent-jumps-off-3rd-floor-to-escape-dog-attack
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."