'മോദിയുടെ കണ്ണീരിനല്ല, ഓക്‌സിജനേ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാവൂ': രാഹുല്‍; കൊവിഡില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് ധവളപത്രം
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ധവളപത്രം പുറത്തിറക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏതെങ്കിലും രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടിയല്ല ധവളപത്രം പുറത്തിറക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ധവളപത്രത്തിലുള്ളത്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടും സര്‍ക്കാരിന്റെ പ്രവര്‍ത്തവുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുള്ള വിവരങ്ങളാണ് ധവളപത്രത്തിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ തുടക്കാന്‍ പ്രധാനമന്ത്രിയുടെ കണ്ണീരിന് സാധിക്കില്ല. അദ്ദേഹത്തിന്റെ കണ്ണീരിന് അവരെ രക്ഷിക്കാനാകില്ല, പക്ഷെ ഓക്സിജിന് സാധിക്കും'- രാഹുല്‍ പറഞ്ഞു. ാജ്യത്തെ രണ്ടാം തരംഗത്തിലെ 90 ശതമാനം മരണവും ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് തെരഞ്ഞെടുപ്പു പ്രചാരണവുമായി പ്രധാനമന്ത്രി പശ്ചിമബംഗാളിലും മറ്റും കറങ്ങിത്തിരിയുകയായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കൊവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ച പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കേണ്ട ആവശ്യമുണ്ട്, സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം, മൂന്നാം തരംഗം ഉറപ്പായമുണ്ടാകും. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ രാഹുല്‍ മുന്നോട്ടുവെച്ചു.
LIVE: Release of White Paper on GOI’s management of Covid19 & interaction with the Press https://t.co/17nlvyv6Op
— Rahul Gandhi (@RahulGandhi) June 22, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."