തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാൻ ഇനി മുതൽ വിരലടയാളം നിർബന്ധം; 29 മുതൽ പ്രാബല്യത്തിൽ
റിയാദ്: തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാൻ വിരലടയാളം നിർബന്ധമാക്കി സഊദി. ഈ മാസം 29 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരിക. വിഎഫ്എസ് കേന്ദ്രങ്ങൾ വഴിയാണ് വിരലടയാളം സ്റ്റാമ്പ് ചെയ്യേണ്ടത്. ഇന്ത്യയിൽ നിന്നുള്ളവർ മുംബൈയിൽ എത്തിയാണ് സ്റ്റാമ്പ് ചെയ്യേണ്ടതെന്ന് സഊദി കോണ്‍സുലേറ്റ് അറിയിച്ചു.
കേരളത്തില്‍ നിന്നുള്ളവർക്ക് കൊച്ചിയില്‍ വിഎഫ്എസ് കേന്ദ്രം ഒരുക്കിയിട്ടുണ്ട്. കേരളത്തിലുടനീളമുള്ളവർ ഇവിടെ എത്തിവേണം ബയോമെട്രിക് (വിരലടയാളം) നൽകാൻ. അപേക്ഷകര്‍ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളമെടുത്ത ശേഷമാണ് വിസ നടപടികള്‍ക്ക് തുടക്കമാവുക.
അതായത്, തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്നോടിയായി അപേക്ഷകന്‍ ആദ്യം വിഎഫ്എസ് കേന്ദ്രത്തിലെത്തി രേഖപ്പെടുത്തണമെന്നാണ് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. സന്ദർശക വീസക്കാർക്ക് നേരത്തെ ഈ നിയമം ബാധകമാക്കിയിരുന്നു. ഇപ്പോൾ തൊഴിൽ വിസക്ക് കൂടി ബാധകമാക്കി. ഇതോടെ ഇനി മുതൽ സഊദിയിൽ നിന്ന് ഏത് വിസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വിഎഫ്എസ് ഓഫിസിൽ നേരിട്ടെത്തി വിരലടയാളം നൽകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."