HOME
DETAILS
MAL
അപകടത്തില്‍ മരിച്ച അധ്യാപകന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകരുടെ സ്‌നേഹ സ്വാന്തനം
backup
August 22 2016 | 23:08 PM
വടക്കാഞ്ചേരി: അത്താണിയില്‍ നടന്ന ബൈക്കപകടത്തില്‍ മരിച്ച വടക്കാഞ്ചേരി ജി-ടെക് അധ്യാപകന്‍ വേലൂര്‍ തലക്കോട്ടുകര സ്വദേശി സ്വാതിരാജിന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകരുടെ സ്‌നേഹ സാന്ത്വനം.
സംസ്ഥാനമൊട്ടുക്കുമുള്ള ജി-ടെക് ജീവനക്കാര്‍ സ്വരൂപിച്ച 1,75000 രൂപ സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ സ്വാതിരാജിന്റെ മാതാവ് കെ ഷീജക്ക് കൈമാറി.
നഗരസഭ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍, ജി-ടെക് ജീവനക്കാരായ സി.ഐ സാജു, പി.ജെ പ്രസാദ്, റിന്റോ ജോസ്, കെ പ്രകാശന്‍, ധനേഷ്, സൂരജ്, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."