ആറ് വർഷത്തെ ഇടവേളക്ക് ശേഷം ഖത്തർ - ബഹ്‌റൈൻ വിമാനങ്ങൾ പറന്നുയരാൻ ഇനി രണ്ട് ദിവസംകൂടി; ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുന്നു
ദോഹ: 2017 ന് ശേഷം ഇതാദ്യമായി ഖത്തർ - ബഹ്‌റൈൻ ആകാശത്ത് സമാധാനം പറക്കാൻ ഇനി രണ്ട് ദിവസം കൂടി. വിമാനം സാധാരണ നിലയിലാകാൻ തുടങ്ങിയതോടെ ദോഹ - ബഹ്‌റൈൻ വിമാന ടിക്കറ്റിനും തിരക്ക് കൂടിയതായി റിപ്പോർട്ടുകൾ പറയുന്നു. ഖത്തർ എയർവേയ്സ് ആകും ആദ്യമായി ബഹ്‌റൈനിൽ പറന്ന് ഇറങ്ങുക. കമ്പനി ദോഹ-ബഹ്‌റൈൻ നേരിട്ടുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.
ആറ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഈ മാസം 25 മുതൽ ഖത്തറിൽ ബഹ്‌റൈൻ വിമാനം ഇറങ്ങുന്നത്. തിരിച്ച് ബഹ്റൈനിലേക്ക് ഒരു ഖത്തർ വിമാനം ഇറങ്ങുന്നതും ഇതാദ്യമാണ്. 2017 ൽ ഗൾഫ് കൗൺസിൽ ഖത്തർ ഉപരോധം ഏർപ്പെടുത്തിയത് മുതൽ നിർത്തിവെച്ച വ്യോമഗതാഗതമാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്.
നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നത്. റിയാദിലെ ഗൾഫ് സഹകരണ കൗൺസിൽ ആസ്ഥാനത്ത് ഏപ്രിൽ 12ന് ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് 25 മുതൽ ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."