ഗൾഫ് സത്യധാര പവലിയൻ ഉദ്ഘാടനം ചെയ്തു
അബുദാബി: അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിൽ എസ്.കെ.എസ്. എസ്. എഫ് അബുദാബി ഒരുക്കിയ ഗൾഫ് സത്യധാര പവലിയൻ എസ്.കെ.എസ്. എസ്. എഫ് യുഎഇ കമ്മിറ്റി ട്രഷറർ സയ്യിദ് അസീൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അബുദാബി സുന്നി സെന്റർ സെക്രട്ടറി ഉസ്താദ് അബ്ദുൽ കബീർ ഹുദവി, എസ്.കെ.എസ്. എസ്. എഫ് യുഎഇ വൈസ് പ്രസിഡന്റ് സയ്യിദ് ശഹീൻ തങ്ങൾ, ശിയാസ് സുൽത്താൻ, അശ്രഫ് ഹാജി വാരം, അഡ്വ: ശറഫുദ്ധീൻ, ഹാശിർ വാരം, ഇസ്മായിൽ അഞ്ചില്ലത്ത്, ഹഫീള് ചാലാട്, ഉസ്താദ് ഇസ്‌ഹാഖ് നദ്‌വി, ഉസ്താദ് അബ്ദുൽ വഹാബ് ഹുദവി, ഉസ്താദ് സഹീർ ഹുദവി, ഒ.പി അലികുഞ്ഞി, ശാജഹാൻ ഓച്ചിറ, അബ്ദുൽ സത്താർ കരുനാഗപ്പള്ളി, അബ്ദുല്ല ചേലക്കോട്, സാജിദ് തിരൂർ, സജീർ ഇരിവേരി തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ വെച്ച് ജുബൈർ വെള്ളാടത്ത് രചിച്ച 'എന്റെ ആനക്കര നാൾവഴികൾ, നാട്ടുവഴികൾ' എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം കളപ്പാട്ടിൽ അബു ഹാജിക്ക് നൽകി കൊണ്ട് സയ്യിദ് അസീൽ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."