കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വെ; വന്ദേ ഭാരതിനടക്കം മാറ്റം ബാധകം
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം നടത്തിയതായി ദക്ഷിണ റെയില്‍വെ പ്രഖ്യാപിച്ചു. വന്ദേഭാരത് അടക്കമുളള ഏഴ് ട്രെയിനുകളുടെ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയ ക്രമത്തിലാണ് വ്യത്യാസങ്ങള്‍ ഉണ്ടാവുക.മെയ് 28 മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തില്‍ വരുന്നത്.
1, ട്രെയിന്‍ നമ്പര്‍ 20634
തിരുവനന്തപുരം സെന്‍ട്രല്‍ കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.20 ന് കാസര്‍കോട് എത്തും. നിലവില്‍ 1.25നാണ് ട്രെയിന്‍ കാസര്‍കോട് എത്തുക
- ട്രെയിന്‍ നമ്പര്‍ 16629
തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മലബാര്‍ ഡെയ്ലി എക്സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും. നിലവില്‍ 10.30 നാണ് ഈ ട്രെയിന്‍ മംഗലാപുരത്ത് എത്തിച്ചേരുന്നത്.
3, ട്രെയിന്‍ നമ്പര്‍ 16355
കൊച്ചുവേളി-മംഗളൂരു ജംഗ്ഷന് അന്ത്യോദയ ദ്വൈവാര എക്സ്പ്രസ്: രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും. നിലവില്‍ 9.20നാണ് മംഗളൂരുവില്‍ എത്തുക
- ട്രെയിന്‍ നമ്പര്‍ 16606
നാഗര്‍കോവില്‍ ജംഗ്ഷന് മംഗളൂരു സെന്‍ട്രല്‍ ഏറനാട് ഡെയ്ലി എക്സ്പ്രസ്: വൈകുന്നേരം 5.50ന് മംഗലാപുരത്ത് എത്തിച്ചേരും. നിലവില്‍ ആറ് മണിക്കാണ് മംഗളൂരുവില്‍ എത്തിച്ചേരുന്നത്.
- ട്രെയിന്‍ നമ്പര്‍ 16347
തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ ഡെയ്ലി എക്സ്പ്രസ്: 11.20 ന് മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും.നിലവില്‍ 11.30ന് മംഗളൂരുവില്‍ എത്തിച്ചേരും
- ട്രെയിന്‍ നമ്പര്‍ 22668 കോയമ്പത്തൂര്‍ ജംഗ്ഷന് നാഗര്‍കോവില്‍ ജംഗ്ഷന് പ്രതിദിന സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംഗ്ഷനില്‍ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും. നിലവില്‍ 3.20 എത്തി 3.25നാണ് പുറപ്പെടുന്നത്.
- ട്രെയിന്‍ നമ്പര്‍ 12633
ചെന്നൈ എഗ്മോര്‍ കന്യാകുമാരി ഡെയ്ലി സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംഗ്ഷനില്‍ പുലര്‍ച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. നിലവില്‍ 3.45ന് എത്തി 3.50നാണ് പുറപ്പെടുന്നത്.
Content Highlights: change schedule of trains running in kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."