HOME
DETAILS

ലോക തൊഴിൽ ഭൂപടത്തിൽ വീണ്ടും കേരളം

  
backup
May 23 2023 | 21:05 PM

kerala-is-back-on-the-world-job-map


വി ശിവന്‍കുട്ടി

തൊഴിൽമേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് ഇന്റർനാഷണൽ ലേബർ കോൺക്ലേവ്. ഐ.എൽ.ഒ പ്രമാണങ്ങൾ അനുസരിച്ച് ഇന്ത്യൻ ലേബർ കോൺഫറൻസുകൾ അംഗീകരിച്ച നിർദേശങ്ങൾ അനുസരിച്ച് തൊഴിൽ ബന്ധങ്ങളിൽ ആരോഗ്യകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കേരളത്തിലെ സർക്കാരുകൾ ശ്രമിച്ചിട്ടുണ്ട്. 1957 ലെ ഒന്നാം കേരള സർക്കാർ മുതലുള്ള സർക്കാരുകൾ വിശേഷിച്ച് ഇടതുപക്ഷ സർക്കാരുകൾ തൊഴിലാളിക്ഷേമത്തിന് എന്നും മുന്തിയ പരിഗണനയാണ് നൽകിയത്. അതേസമയം, സമാധാനപരമായ തൊഴിൽ അന്തരീക്ഷം നിലനിർത്താനും ശ്രമിച്ചു.
ഐ.എൽ.ഒ രൂപീകരിക്കപ്പെട്ട കാലം മുതൽ ഇന്ത്യ ഐ.എൽ.ഒ അംഗീകരിച്ച പ്രമാണങ്ങൾ മാനിക്കാൻ ശ്രമിച്ചിരുന്നു.

1957 ലെ പതിനഞ്ചാം ഇന്ത്യൻ ലേബർ കോൺഫറൻസ് ശാസ്ത്രീയമായ മിനിമം വേതന തത്വം അംഗീകരിച്ചു. ഇത് ചരിത്രപരമായ സംഭവമാണ്. പി.ബി ഗജേന്ദ്ര ഗാഡ്കർ അധ്യക്ഷനായ ഒന്നാം ദേശീയ ലേബർ കമ്മിഷനും രവീന്ദ്ര വർമ്മ അധ്യക്ഷനായ രണ്ടാം ലേബർ കമ്മിഷനും ഒട്ടേറെ വിലപ്പെട്ട നിർദേശങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ബാംഗ്ലൂർ വാട്ടർ സപ്ലൈ എന്ന സ്ഥാപനത്തിലെ തൊഴിലാളികളുടെ മിനിമം വേതനം സംബന്ധിച്ച കേസിൽ സുപ്രിംകോടതി നൽകിയ വിധി അക്കാലത്ത് തൊഴിലാളികൾക്ക് വലിയ ആശ്വാസം ലഭിച്ചതായിരുന്നു. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരാണ് പ്രസ്തുത വിധി പ്രസ്താവിച്ചത്.


ആഗോളവൽക്കരണ, ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കാൻ ആരംഭിച്ചത് മുതൽ തൊഴിൽ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടായി. സ്ഥിരം ജോലി കുറച്ച് കരാർ ജോലികൾ വ്യാപിപ്പിക്കൽ, ഔട്ട് സോഴ്സിങ്, പിരിച്ചുവിടൽ, അടച്ചുപൂട്ടൽ തുടങ്ങിയ ഒട്ടേറെ ഭീഷണികൾ ഉയർന്നുവന്നു. ഐ.എൽ.ഒ പ്രമാണങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടായി. വ്യവസായ മേഖലയിൽ വളർച്ച മുരടിപ്പ് ഉണ്ടാകുന്നത് തൊഴിലാളി സംഘടനകളുടെ കുറ്റം കൊണ്ടല്ല. സമ്പദ്ഘടന പല കാരണങ്ങളാൽ പ്രതിസന്ധി നേരിടുമ്പോഴാണ് ഉൽപ്പാദന മേഖലയുടെയും വരൾച്ച മുരടിക്കുന്നത്. ജനങ്ങളുടെ വാങ്ങൽ ശക്തി കുറയുമ്പോഴും ഇത് സംഭവിക്കും. സസ്റ്റൈനബിൾ എന്റർപ്രൈസസ്, ഡീസന്റ് വർക്ക് എന്നീ രണ്ട് തത്വങ്ങൾ വേർപെടുത്താൻ ആവാത്തതാണ്. വ്യവസായ സംരക്ഷണത്തിന്റെ പേരിൽ തൊഴിലാളികളുടെ യഥാർഥ താൽപര്യം ഹനിക്കാൻ പാടില്ല. അതേസമയം, ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, നിക്ഷേപ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കൽ എന്നീ കാര്യങ്ങളിൽ തൊഴിലാളികളും തൊഴിലാളി സംഘടനകളും ക്രിയാത്മകമായ നിലപാട് കൈക്കൊള്ളണം.


ഹയർ ആന്റ് ഫയർ, ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ് തുടങ്ങിയ വ്യവസ്ഥകൾ തൊഴിലാളി താൽപര്യത്തിന് ഹാനികരമാണ്. മൂലധനത്തിന്റെ ലാഭതാൽപര്യം മാത്രം മുൻനിർത്തിയുള്ള നയങ്ങൾക്ക് വ്യവസായ സമാധാനം ഉറപ്പാക്കാൻ കഴിയില്ല. തൊഴിൽ നിയമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഇരു കക്ഷികളുമായും ചർച്ച ചെയ്തു വേണം പ്രാബല്യത്തിൽ വരുത്താൻ. 144-ാമത് ഐ.എൽ.ഒ പ്രമാണം ഇത് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം ഏകദേശം 54 കോടിയോളം വരും. ഇതിൽ 94 ശതമാനം പേരും അനൗപചാരിക മേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. നിലവിലുള്ള തൊഴിൽ നിയമങ്ങളുടെ യാതൊരു പരിരക്ഷയും ഇവർക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിൽ തൊഴിലാളി സംരക്ഷണ നടപടികൾ സ്വീകരിക്കുന്നത്. തൊഴിൽ മേഖലയിലെ സഹകരണ സംഘങ്ങൾ ബീഡി, കയർ, കൈത്തറി, മത്സ്യം എന്നീ മേഖലകളിൽ മികച്ച മാതൃകകളാണ്. കേരള ദിനേശ് ബീഡി സഹകരണ സംഘം ഒരു കാലത്ത് അമ്പതിനായിരത്തോളം തൊഴിലാളികൾക്ക് ജോലി നൽകിയിരുന്നു.


മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് തൊഴിലാളി ക്ഷേമ പദ്ധതികൾ. സംസ്ഥാനത്ത് തൊഴിൽ വകുപ്പിന്റെ കീഴിൽ 16 ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 70 ലക്ഷത്തോളം പേർ ഈ ബോർഡുകളിൽ അംഗങ്ങളാണ്. വാർധക്യകാല പെൻഷൻ ഉൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളാണ് ക്ഷേമനിധി ബോർഡ് മുഖേന നൽകിവരുന്നത്. രാജ്യത്തിനാകെ മാതൃകയാണ് ഈ ക്ഷേമനിധി ബോർഡുകൾ.
തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും കേരള സർക്കാരും വിവിധ ട്രേഡ് യൂനിയനുകളും നല്ല ധാരണയോടെ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ട്രേഡ് യൂനിയനുകളും ക്രിയാത്മക നിലപാടുകൾ സ്വീകരിക്കുന്നവരാണ്. സമാധാനപരമായ തൊഴിൽ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നത് തുലോം കുറവാണ്. മിനിമം വേതനം, ഫെയർ വേജ് തുടങ്ങിയ തത്വങ്ങൾ വ്യത്യസ്ത മേഖലയിൽ നടപ്പാക്കുന്നു. അതിഥിത്തൊഴിലാളികളുടെയും സുരക്ഷിത കേന്ദ്രമാണ് കേരളം. തൊഴിലിടങ്ങളിൽ ഒരു വിവേചനവും ഇല്ല. അതിഥിത്തൊഴിലാളികൾ തികഞ്ഞ സുരക്ഷിതത്വ ബോധത്തോടെ തൊഴിൽ ചെയ്യുന്ന സംസ്ഥാനമാണിത്.


തൊഴിലാളികൾക്ക് സുരക്ഷിതത്വവും ഉൽപ്പാദനക്ഷമതയും വ്യവസായ സമാധാനവും നിലനിൽക്കുന്ന ഒരു നവകേരളമാണ് എൽ.ഡി.എഫ് സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ തൊഴിലെടുക്കുന്നവരുമായി പങ്കിടുന്ന സമ്പത്തിന്റെ പുനർവിതരണം എന്ന തത്വമാണ് സംസ്ഥാനത്തെ നയിക്കുന്നത്. ഈ ലേബർ കോൺക്ലേവ് ആഗോള, ദേശീയ പശ്ചാത്തലത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മനസിലാക്കുകയും ദൗർബല്യങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വ്യവസായ തൊഴിലാളി സംഘടനാ പ്രതിനിധികളും അക്കാദമിക വിദഗ്ധരും നൽകുന്ന നിർദേശങ്ങൾ ഞങ്ങളെ കർമോത്സുകരാക്കും എന്നത് തീർച്ച.

(പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago