ഗുജറാത്തില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയാല്‍ മതി: മന്ത്രി
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് മന്ത്രിയും ബി.ജെ.പി നേതാവുമായ യോഗേഷ് പട്ടേല്‍. സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിക്കുന്നവരുടെ നിരക്ക് വര്‍ധിപ്പിക്കാനുതകുന്ന പദ്ധതിയാണിതെന്നാണ് മന്ത്രിയുടെ വാദം. മുഖ്യമന്ത്രി വിജയ് രൂപാനിയും സ്വന്തം മണ്ഡലമായ വഡോദരയിലെ പുതിയ ജില്ലാ കളക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പട്ടേല്‍ അറിയിച്ചു.
എന്നാല്‍ പട്ടേലിന്റെ പ്രസ്താവന അനുവദിക്കാവുന്നതല്ലെന്ന് പ്രതികരിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. സാമൂഹികക്ഷേമ പദ്ധതികള്‍ പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കേന്ദ്രം കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമാക്കിയിട്ടില്ലാത്തതിനാല്‍ ഗുജറാത്തിലെ ബി.ജെ.പി. സര്‍ക്കാരിന് അത്തരമൊരു നിയമം കൊണ്ടുവരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
എന്നാല്‍ ഇപ്പോള്‍ ഈ സൗജന്യ ഭക്ഷ്യധാന്യ വിതരണം വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം നല്‍കാനാണ് പട്ടേല്‍ ആവശ്യപ്പെടുന്നത്. ഈ തീരുമാനം വാക്സിന്‍ സ്വീകരിക്കാന്‍ പ്രോത്സാഹനമാകുമെന്നാണ് പട്ടേലിന്റെ വിശദികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."