യുവതിയുടെ മരണം അമിത രക്തസ്രാവത്തെ തുടര്‍ന്നെന്ന്; ചികിത്സാപിഴവില്‍ മൂന്നു ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുത്തു
പാലക്കാട്: തങ്കം ആശുപത്രിയില്‍ യുവതിയുടെ മരണത്തിലേക്കു നയിച്ചത് അമിത രക്തസ്രാവമെന്ന് പ്രാഥമിക വിവരം. പ്രസവത്തിന് പിന്നാലെയാണ് ഐശ്വര്യ മരിച്ചത്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അതേ സമയം ചികിത്സാപിഴവില്‍ മൂന്നു ഡോക്ടര്‍മാര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡി.വൈ.എസ്.പി പറഞ്ഞു. ചികിത്സാപിഴവിനെ തുടര്‍ന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കുഞ്ഞ് പ്രസവത്തോടെ മരിച്ചിരുന്നു.
സംഭവത്തില്‍ യുവജന കമ്മിഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ പൊലിസ് മേധാവിക്ക് കമ്മീഷന് നിര്‍ദേശം നല്കി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. യുവജന കമ്മീഷന് അംഗം ടി മഹേഷാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."