സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; നിരവധി പേര്‍ക്ക് പരുക്ക്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. സ്വാതന്ത്ര്യദിന പരേഡിനിടെ ചിക്കാഗോയിലെ ഇല്ലിനോയിയയിലാണ് വെടിവെപ്പുണ്ടായിരിക്കുന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. അക്രമിയെ ഇതുവരേ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ഒരു കെട്ടിടത്തിനു മുകളില്‍ കയറിയാണ് സ്വാതന്ത്ര്യദിന പരേഡിനിടയിലേക്ക് വെടിയുതിര്‍ത്തതെന്നാണ് അനുമാനം. തുടര്‍ന്ന് വിവിധി പ്രദേശങ്ങളിലെ സ്വാതന്ത്ര്യദിന പരേഡുകള്‍ നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കക്ക് 244 വര്‍ഷം മുന്‍പ് 1776 ജൂലൈ നാലിനാണ് സ്വാതന്ത്ര്യം ലഭിച്ചത്. പതിമൂന്ന് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് ബ്രിട്ടന്റെ നിയന്ത്രണ ഉടമസ്ഥാവകാശത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അന്ന്, അമേരിക്ക ബ്രിട്ടീഷ് രാജഭരണത്തില്‍ നിന്ന് മോചനം നേടുകയും ബ്രിട്ടന്റെ രാഷ്ട്രീയാധികാരം അവസാനിപ്പിക്കുകയും ചെയ്തു. പതിമൂന്ന് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മക്കായി ജൂലൈ നാലിന് രാവിലെയും വൈകുന്നേരവും 13 ആചാരവെടികള്‍ മുഴക്കിയാണ്, അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
കൂടാതെ സല്യൂട്ട് ഓഫ് ദി യൂണിയന്‍ എന്ന പേരില്‍ ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുക്കപ്പെട്ട സൈനിക താവളത്തില്‍ ഉച്ചയ്ക്ക് ഓരോ ആചാരവെടിയും മുഴക്കും. സേനയും സേനാംഗങ്ങളും ആദരിക്കപ്പെടുക നവംബര്‍ പതിനൊന്നിന് വെറ്ററന്‍സ് ദിനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."