HOME
DETAILS

മംഗല്യച്ചരട് മരണക്കുരുക്കാവരുത്

  
backup
June 22 2021 | 20:06 PM

564153145165-2

 


അഡ്വ. നൂര്‍ബീന റഷീദ്

നാം സ്വാതന്ത്ര്യം നേടിയത് അടിമത്തം എന്ന പീഡനം അവസാനിപ്പിക്കാനായിരുന്നു. അതിനുവേണ്ടിയായിരുന്നു ഭരണഘടനയില്‍ തുല്യനീതി, സമത്വം, സാഹോദര്യം എന്നൊക്കെ എഴുതിച്ചേര്‍ത്തത്. Equaltiy before law, Equal protection
എന്നൊക്കെ ഭരണഘടന മൗലികാവകാശമായി നല്‍കിയെങ്കിലും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തിനും സുരക്ഷിതത്വത്തിനും പ്രത്യേക നിയമനിര്‍മാണം നടത്താനുള്ള അധികാരവും ഭരണഘടന നമുക്കു നല്‍കിയിട്ടുണ്ട്. ഈ അവകാശബലത്തിലാണ് നിയമനിര്‍മാണസഭകള്‍ സ്ത്രീസുരക്ഷിതത്വത്തിനായും അവരുടെ പദവിയുയര്‍ത്തുന്നതിനായും എണ്ണിയാല്‍ തീരാത്ത നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതും. എന്നാല്‍, പ്രബുദ്ധരായ, സംസ്‌കാര സമ്പന്നരെന്നു സ്വയം അഹങ്കരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇന്നും സ്ത്രീകള്‍ പല രീതിയിലും പീഡനത്തിനിരയാവുന്നു. വിദ്യാസമ്പന്നയായ വിസ്മയ എന്ന 24 കാരിയെ ഭര്‍തൃഗൃഹത്തില്‍ അസാധാരണമായ രീതിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നു. വിസ്മയയുടെ വീട്ടുകാര്‍ ഇതൊരു കൊലപാതകമാണെന്നാണ് ആരോപിച്ചിരിക്കുന്നത്. മരണ കാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. മരണം സംഭവിക്കുന്നതിനുമുന്‍പ് വിസ്മയ സഹോദരനയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ ഭര്‍ത്താവിനാല്‍ നേരിട്ട ശാരീരിക പീഡനങ്ങളുടെ ചിത്രം എടുത്തുകാണിക്കുന്നുണ്ടായിരുന്നു. അതിക്രൂരമായ പീഡനത്തിനിരയായിരുന്നു വിസ്മയ.


സമൂഹത്തിലെ ഭൂരിപക്ഷം സ്ത്രീകളും അഭിമുഖീകരിക്കുന്ന സാമൂഹിക വിപത്താണ് സ്ത്രീധന സമ്പ്രദായം. അവസാന വര്‍ഷ ആയുര്‍വേദ മെഡിസിനു പഠിക്കുന്ന വിസ്മയയുടെ മാര്‍ച്ച് 2020ല്‍ നടന്ന വിവാഹത്തിന് 100 പവന്‍ സ്വര്‍ണവും ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയും ടൊയോട്ട യാരിസ് കാറും മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി ചെയ്യുന്ന വരനു നല്‍കിയെന്നാണ് പിതാവ് പൊലിസിനോട് പറഞ്ഞത്. എന്നിട്ടും അയാള്‍ക്കു ലഭിച്ച സ്ത്രീധനം പോരാ എന്നു പറഞ്ഞു വിസ്മയയെ ശാരീരികമായി വളരെയധികം ഉപദ്രവിക്കാറുണ്ടായിരുന്നു.


സ്ത്രീധനസമ്പ്രദായം പൊതുസമൂഹത്തെ മൊത്തം വേട്ടയാടുന്ന സമയത്തായിരുന്നു 1961ല്‍ സ്ത്രീധന നിരോധന നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അതിനായി ആവശ്യപ്പെടുന്നതും അതിനായി പ്രേരിപ്പിക്കുന്നതും ഈ നിയമംമൂലം തടവും പിഴശിക്ഷയും അര്‍ഹിക്കുന്ന കുറ്റകൃത്യമാണ്. ഈ നിയമപ്രകാരം ചുമത്തുന്ന കുറ്റങ്ങള്‍ ജാമ്യം ലഭിക്കാത്തതുമാണ്. സ്ത്രീധനത്തിനെതിരേ നിയമമുണ്ടെങ്കിലും ഇന്നത്തെ സമൂഹത്തില്‍ സമ്മാനങ്ങള്‍ എന്ന ഓമന പേരോടു കൂടിയ സ്ത്രീധനവിവാഹങ്ങള്‍ വര്‍ധിച്ചുവരികയും കടക്കെണിമൂലം ദരിദ്രകുടുംബങ്ങള്‍ തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയുമാണ്. വിദ്യാഭ്യാസമുള്ളവര്‍ പോലും ഈ അനാചാരത്തിനെതിരേ നില്‍ക്കുന്നതിനു പകരം മത്സരബുദ്ധിയോടെയുള്ള സമ്മാനപ്പെരുമഴ വിവാഹ സമയം നല്‍കുന്നത് പെണ്‍കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കുക എന്നതിനേക്കാളുപരി ജീവിതകാലം മുഴുവന്‍ വിലപേശല്‍ നടന്നു കൊണ്ടേയിരിക്കാന്‍ അവസരമൊരുക്കുകയാണ്. ദുരിതത്തിലവസാനിക്കുന്ന കേസുകള്‍ വരുമ്പോള്‍ മാത്രം ചര്‍ച്ചചെയ്യേണ്ടതല്ല ഇത്തരം ഹീനകൃത്യങ്ങള്‍. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഉത്ര എന്ന സഹോദരിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല ചെയ്ത ഭര്‍ത്താവിനെയും കേരളസമൂഹം കണ്ടതാണ്. ഈ ഹീനമായ സാമൂഹ്യവിപത്തിനെതിരേ പൊതുസമൂഹം ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആധുനിക ലോകത്ത് പണവും സ്വര്‍ണവും മനുഷ്യനേക്കാള്‍ വിലപിടിപ്പുള്ള വസ്തുക്കളാകുമ്പോള്‍ ദാമ്പത്യ തകര്‍ച്ചയുടെയും സ്ത്രീധന പീഡനങ്ങളുടെയും എണ്ണം വര്‍ധിക്കുന്നതില്‍ അതിശയിക്കാനില്ല.
സ്ത്രീകളെ വേട്ടയാടുന്ന മറ്റൊരു വെല്ലുവിളിയാണ് സ്വന്തം ഗൃഹത്തില്‍വച്ച് അവര്‍ നേരിടുന്ന പീഡനങ്ങള്‍. കടുംബത്തില്‍വച്ചുണ്ടാക്കുന്ന എല്ലാത്തരം അതിക്രമങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകള്‍ക്കു ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശസംരക്ഷണം നല്‍കുന്നതിനുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ 2005ല്‍ ഗാര്‍ഹിക പീഡനത്തില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമമുണ്ടാക്കിയിട്ടുള്ളത്. ഒരു കൂരക്കു കീഴില്‍ ഒരുമിച്ച് താമസിച്ചവരിലോ താമസിക്കുന്നവരിലോ നിന്നും സ്ത്രീക്കു ശാരീരികമായോ വാക്കാലോ വൈകാരികമായോ ലൈംഗികമായോ സാമ്പത്തികമായോ ഉണ്ടാക്കുന്ന പീഡനങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സ്ത്രീകള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനത്തില്‍ പെടുന്നു. 14 ജില്ലകള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള സംരക്ഷണ ഉദ്യോഗസ്ഥര്‍ മുഖേന ഗാര്‍ഹിക പീഡനത്തില്‍ പരാതി നല്‍കാം. അവര്‍ ഗൃഹത്തിനകത്ത് നടന്ന പീഡനത്തെക്കുറിച്ച് റിപ്പോര്‍ട്ട് (ഡൊമസ്റ്റിക്ക് ഇന്‍സിഡന്റ് റിപ്പോര്‍ട്ട്) തയാറാക്കി അധികാരമുള്ള ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു സമര്‍പ്പിക്കും. അതിന്‍പ്രകാരം അടിയന്തര ഉത്തരവ് ആവശ്യമാണെന്ന് മജിസ്‌ട്രേറ്റിനെ ബോധ്യപ്പെടുത്തിയാല്‍ എക്‌സ് പാര്‍ട്ടി സംരക്ഷണ ഉത്തരവ് കോടതി പുറപ്പെടുവിക്കും. അല്ലാത്തപക്ഷം എതിര്‍കക്ഷിയെ കൂടി കേട്ടതിനുശേഷം മജിസ്‌ട്രേറ്റ് പാസാക്കുന്ന സംരക്ഷണ ഉത്തരവ് ബന്ധപ്പെട്ടവര്‍ പാലിക്കേണ്ടതാണ്. ഈ സംരക്ഷണ ഉത്തരവ് ലംഘിച്ചാല്‍ ഒരു വര്‍ഷം തടവോ ഇരുപതിനായിരം രൂപവരെയുള്ള പിഴക്കോ രണ്ടിനും കൂടിയോ ഉത്തരവ് ലംഘിച്ചയാള്‍ ശിക്ഷിക്കപ്പെടുന്നതാണ്. സ്ത്രീകളോടു മാന്യമായി പെരുമാറി സുശക്തമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇത്തരം നിയമനിര്‍മാണങ്ങള്‍ ലക്ഷ്യമിടുന്നത്.


രാജ്യമൊട്ടാകെ ഗാര്‍ഹിക പീഡനത്തില്‍നിന്ന് സംരക്ഷണം നല്‍കുന്ന നിരോധന നിയമം നിലവിലുള്ള സാഹചര്യത്തിലും വിവാഹം കഴിഞ്ഞു ഏഴുവര്‍ഷത്തിനുള്ളില്‍ ഭര്‍തൃഗൃഹത്തില്‍വച്ച് നടക്കുന്ന അസ്വാഭാവിക മരണം കഠിനശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ എഴുതിച്ചേര്‍ത്തിട്ടും സാക്ഷരകേരളത്തില്‍ നിഷ്ഠുരമായ പീഡനത്തിനിരയായ ഭാര്യമാര്‍ നിത്യേന മാധ്യമങ്ങളില്‍ സ്ഥലം പിടിക്കുന്നു. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് രണ്ടുരീതിയിലുള്ള പ്രവൃത്തികള്‍ ആവശ്യമാണ്. പ്രതിരോധവും പരിഹാരവും. പരിഹാരത്തോടൊപ്പം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കേണ്ടതുണ്ട്. പരിഹാര മാര്‍ഗങ്ങള്‍ എത്രതന്നെ കാര്യക്ഷമമാണെങ്കിലും സംഭവിച്ചുപോയ ദുരന്തത്തിന്റെ ദുഷ്ഫലങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ അത് പ്രാപ്തമാവണമെന്നില്ല. കുറ്റവാളിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു ശിക്ഷിക്കുക നമ്മുടെ നാട്ടില്‍ കുറവാണ്. കുറ്റകൃത്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നതിനു പൊതുസമൂഹം ശ്രമിക്കേണ്ടതുണ്ട്. വിവാഹത്തിലേര്‍പ്പെടുന്നവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വിവാഹപൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കുക, എല്ലാവിധ സാമൂഹ്യവിപത്തിനെക്കുറിച്ചും അനാചാരങ്ങള്‍, ദുരാചാരങ്ങള്‍ എന്നിവ ഇല്ലായ്മ ചെയ്യാനും ബോധവല്‍ക്കരണം നടത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മുന്‍പുണ്ടായിരുന്ന ജാഗ്രതാസമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുക, കുറ്റവാളിയെ രാഷ്ട്രീയ ഇടപെടലുകളിലൂടെ സംരക്ഷിക്കുന്നതിനു പകരം അവരെ സമൂഹം ഒറ്റപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു.


മനുഷ്യനെപ്പറ്റി നവചിന്ത ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സൃഷ്ടികളില്‍വച്ച് മനുഷ്യനുള്ള ഔന്നത്യം ലോകം ഒരുപോലെ അംഗീകരിച്ചതാണ്. മനുഷ്യന്‍ എത്ര സുന്ദരമായ സൃഷ്ടിയെന്ന് ഷേക്‌സ്പിയര്‍ ഹാംലറ്റ് നാടകത്തില്‍ പറയിച്ചിരിക്കുന്നു. ജീവശാസ്ത്രം മനുഷ്യനു നല്‍കിയ പേര് ഹോമോസാപ്പിന്‍സ് എന്നാണ്. വിവേകശാലിയായ മാനവന്‍ എന്നര്‍ഥം. എന്നാല്‍ ആധുനിക ജീവിതത്തില്‍ മനുഷ്യനു മനുഷ്യനോട് സ്‌നേഹം തോന്നുന്നതിനു പകരം സ്‌നേഹം ഇന്ന് സ്വര്‍ണത്തിനും പണത്തിനും വേണ്ടിയായി മാറി. മഞ്ഞ ലോഹത്തിനോടുള്ള അമിതമായ താല്‍പര്യവും മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തിയും മലയാളികളുടെ ജീവിതം ദുരന്തമാക്കി. അതുകൊണ്ടുതന്നെ, എല്ലാ സുകൃതങ്ങളുടെയും ആരംഭം ഗൃഹത്തില്‍ നിന്നാവണം. മൂല്യബോധമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബന്ധരാകണം.
നിയമങ്ങളുണ്ടായാല്‍ മാത്രം പോര. നിയമപാലകരും ജാഗരൂകരാവണം. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട നിയമപാലകരില്‍നിന്ന് നീതിപൂര്‍വമായ അന്വേഷണങ്ങള്‍ ഉണ്ടാകണം. എന്നാല്‍ മാത്രമേ കോടതികളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുകയുള്ളൂ. പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ ഇരകള്‍ക്കു നീതി ലഭിച്ചെന്നു നമുക്ക് ആശ്വസിക്കാന്‍ സാധിക്കുകയുള്ളൂ. ഇല്ലെങ്കില്‍ ഇനിയും ഒരുപാട് 'കിരണ്‍മാര്‍' നമ്മുടെ കേരളത്തിലുണ്ടാവും. ഇനിയെങ്കിലും കഴുത്തില്‍ വീണ താലി കൊലക്കയറാകാതിരിക്കട്ടെ എന്ന് നമുക്കു പ്രാര്‍ഥിക്കാം. മംഗല്യച്ചരടുകള്‍ മരണക്കുരുക്കുകളായി മാറാതിരിക്കട്ടെ.

(വനിതാ കമ്മിഷന്‍ മുന്‍ അംഗമാണ്
ലേഖിക)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago