HOME
DETAILS

പനിച്ചു വിറക്കുന്ന സംസ്ഥാനം: അനങ്ങാതെ സർക്കാർ

  
backup
July 04 2022 | 19:07 PM

1524520-2


ദിവസം കഴിയുന്തോറും സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർധിക്കുകയാണ്. സ്കൂളുകളിലും ഓഫിസുകളിലും ഇതര സ്ഥാപനങ്ങളിലും പഠിക്കുന്നവരും ജോലിക്കു പോകുന്നവരും അതിനാകാതെ പനിക്കിടക്കയിൽ വിറച്ചു കിടപ്പാണ്. വിവിധ തരം പനികളാണ് ഒരേ സമയം പടർന്നുകൊണ്ടിരിക്കുന്നത്. എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചെള്ളുപനി, തക്കാളിപ്പനി തുടങ്ങി പലവിധങ്ങളാൽ ജനങ്ങൾ പ്രയാസപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരു ദിവസം പനിയുമായി വിവിധ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം 15,000ത്തിൽ അധികമാണ്.


ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്ത് കഴിഞ്ഞ ശനിയാഴ്ച മാത്രം പനി ബാധിച്ച് ചികിത്സ തേടിയവർ 1, 212 ആണ്. എറണാകുളത്ത് 1, 437 പേരും മലപ്പുറത്ത് 2,243 പേരും കോഴിക്കോട്ട് 1,988 പേരും തൃശൂരിൽ 1, 118 പേരും കണ്ണൂരിൽ 1, 225 പേരും കാസർക്കോട് 1, 156 പേരും ചികിത്സ തേടി ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ശനിയാഴ്ച എത്തിയെങ്കിൽ സംസ്ഥാനത്തെ പ്രധാന ജില്ലകളെല്ലാം പനിയുടെ പിടിയിൽ അമർന്നിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. 60,696 പേർ വയറിളക്ക രോഗങ്ങൾ ബാധിച്ചും ചികിത്സക്കെത്തി.
പനി ബാധിച്ച് ആശുപത്രികളിലെത്തുന്നവർക്ക് മതിയായ ചികിത്സ കിട്ടുന്നില്ല. ജില്ലാ ആശുപത്രികളിൽപോലും മരുന്നില്ല. പിന്നെ താലൂക്ക് ആശുപത്രികളിലെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും അവസ്ഥ പറയാനുണ്ടോ?


കഴിഞ്ഞ ജൂണിൽ മാത്രം സംസ്ഥാനത്തൊട്ടാകെയുള്ള ആശുപത്രികളിൽ ചികിത്സ തേടിയെത്തിയവർ മൂന്നര ലക്ഷത്തിലധികമാണ്. പകർച്ചപ്പനി ഇങ്ങനെ പടരുകയാണെങ്കിൽ ഈ മാസം ജൂൺ മാസത്തിലേതിനേക്കാൾ ഇരട്ടിയിലധികം രോഗികൾ പനിയുമായി ആശുപത്രികളിൽ അഭയം തേടേണ്ടിവരും. ജില്ലാ ആശുപത്രികൾ തൊട്ട് പ്രാഥമികാരോഗ്യ കേന്ദ്രം വരെ നിസ്സഹായാവസ്ഥയിലാണ്. ഡെങ്കിപ്പനി ബാധിച്ചു മൂന്നുപേരും എലിപ്പനി ബാധിച്ചു ഏഴു പേരും മഞ്ഞപ്പിത്തം ബാധിച്ചു മൂന്നു പേരും ഈ മാസം ഇതുവരെ മരിച്ചതായി ആരോഗ്യ വകുപ്പിന്റെ കണക്കിൽ പറയുന്നുണ്ട്. കണക്കിൽപെടാത്തവർ വേറെയുമുണ്ടാകാം.
പനി കാരണം സ്കൂളുകളിൽ എത്താത്ത കുട്ടികളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ അറിവ് ആരോഗ്യ വകുപ്പിനോ വിദ്യാഭ്യാസ വകുപ്പിനോ ഇല്ല. പനികാരണം സ്കൂളുകളിൽ കാൽഭാഗം കുട്ടികൾ വരെ അവധിയിലാണ്. അധ്യാപകർ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തുന്നത്. പനി വിട്ടുമാറിയാലും ചുമയും ക്ഷീണവും കാരണം പിന്നെയും കുറെ ദിവസം കുട്ടികൾക്കു സ്കൂളിൽ പോകാൻ കഴിയുന്നില്ല. പനിക്കുന്നവർ സ്കൂളുകളിലേക്ക് പോകേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. കൊവിഡിനെ ഉദ്ദേശിച്ചായിരുന്നു അന്നദ്ദേഹം അങ്ങനെ പറഞ്ഞത്.
എന്നാലിപ്പോൾ കൊവിഡിനൊപ്പം വൈറൽ പനിയും സംസ്ഥാനത്ത് പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയിൽ മാത്രം ജൂണിൽ 24,000 പേരാണ് ചികിത്സ തേടിയെത്തിയത്. പകർച്ചപ്പനിക്കൊപ്പം കൊവിഡ് കേസുകളും വർധിക്കുന്നുവെന്നത് ആശങ്കാജനകമാണ്. ആശുപത്രികളിൽ എത്താത്തവരുടെ എണ്ണവും കൂടി പരിഗണിക്കുമ്പോൾ പനി ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിലും എത്രയോ അധികമായിരിക്കും.


ഈ വർഷം ഇതുവരെ പനിബാധിതരുടെ എണ്ണം 12,35,887 കടന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കഴിഞ്ഞ വർഷം ഇതു 90,428 ആയിരുന്നു. കൊതുക് പെരുകുന്നതാണ് പനി പടരാനുള്ള കാരണമായി ആരോഗ്യം വിദഗ്ധർ പറയുന്നത്. എന്നാൽ കൊതുകുനശീകരണ പ്രവർത്തനം ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളിൽ 83 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ജൂണിൽ മാത്രം 150 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മലപ്പുറത്ത് മാത്രം ഇന്നലെ വൈറൽ പനി ബാധിച്ചു 2,243 പേർ ചികിത്സ തേടി. സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും ശുഷ്കാന്തിയോടെ പ്രവർത്തിക്കേണ്ട ഒരു സമയമാണിത്. നിർഭാഗ്യകരമെന്ന് പറയട്ടെ, വിവാദങ്ങൾക്കു പിന്നാലെയാണിപ്പോൾ സർക്കാർ.


ജനങ്ങളെ ബാധിക്കുന്ന ജീവൽപ്രശ്നങ്ങൾ സർക്കാരിന്റെ അജണ്ടയിൽ ഇപ്പോൾ ഇല്ല. ജനങ്ങളെ പനിക്കിടയിലേക്ക് തള്ളിയിടുന്ന പകർച്ചപ്പനിക്കെതിരേ നടപടി സ്വീകരിക്കാനും സർക്കാരിന് സമയമില്ല. അതിനെക്കുറിച്ച് ഒരാലോചനയുമില്ല.


സ്വപ്നാ സുരേഷിന്റെ ഓരോ വെളിപ്പെടുത്തലുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയും അതിന് എന്തു മറുതന്ത്രം പയറ്റുമെന്ന വിചാരത്തിലുമാണിപ്പോൾ സർക്കാർ സംവിധാനം മുഴുക്കെയും. ആളുകൾ രോഗം ബാധിച്ചു മരിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് സർക്കാരിന് ഒരു വേവലാതിയുമില്ല. പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്നവർക്ക് മരുന്നു ലഭ്യമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജിൽ നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഡോക്ടർമാർ ഇല്ലാത്ത ആശുപത്രികൾ ഏതൊക്കെയാണെന്ന് പോലും ഒരുപക്ഷേ, ആരോഗ്യ മന്ത്രിക്ക് അറിവുണ്ടായിക്കൊള്ളണമെന്നില്ല.
മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ എത്ര തന്മയത്വത്തോടെയായിരുന്നു ഇത്തരം പ്രതിസന്ധികളെ കൈകാര്യം ചെയ്തിരുന്നതെന്ന് മന്ത്രി വീണാ ജോർജിന്റെ ഓരോ വീഴ്ചകളിൽനിന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. നിപായും കൊവിഡും സംസ്ഥാനത്തെ ഭയപ്പെടുത്തിയപ്പോൾ സ്തുത്യർഹമായ സേവനമാണ് മന്ത്രി കെ.കെ ശൈലജയിൽ നിന്ന് ഉണ്ടായത്.
നിപായുടെ പ്രഭവകേന്ദ്രത്തിൽ നേരിട്ടെത്തിയാണ് അവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കൊവിഡിനെ നേരിടാൻ അവർ പ്രകടിപ്പിച്ച പ്രാഗത്ഭ്യത്തെ പ്രശംസിച്ചു കൊണ്ട് അന്താരാഷ്ട മാധ്യമമായ ദ ഗാർഡിയൻ വരെ എഴുതുകയുണ്ടായി. ഓരോരുത്തരെയും മന്ത്രിമാരായി നിയോഗിക്കുമ്പോൾ അവർക്ക് എത്രമാത്രം പ്രാഗത്ഭ്യം ഉണ്ടാകുമെന്ന് തിരിച്ചറിയുവാനും കൂടി നിയോഗിക്കുന്നവർക്ക് കഴിയണം.


സംസ്ഥാനത്ത് പടർന്നുകൊണ്ടിരിക്കുന്ന വിവിധതരം പകർച്ചപ്പനികൾ നിയന്ത്രിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുവാനും ആരോഗ്യ വകുപ്പിൽനിന്ന് ഉടനെ നടപടി ഉണ്ടാകുന്നില്ലെങ്കിൽ കൊവിഡ് ബാധിച്ച് മരിച്ചവരെപ്പോലെ പകർച്ചപ്പനി ബാധിച്ച് ആളുകൾ മരിക്കുന്നതിനും കേരളം സാക്ഷ്യം വഹിക്കേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago