HOME
DETAILS
MAL
ഒമാനില്‍ 41 കോവിഡ് മരണം കൂടി, പ്രതിദിന ഉയര്‍ന്ന മരണ നിരക്ക്
backup
June 22 2021 | 20:06 PM
റഹ്മാന് നെല്ലാങ്കണ്ടി
മസ്കത്ത് :കോവിഡ് ബാധിച്ച് ചികിത്സ യില്‍ കഴിഞ്ഞിരുന്ന 41 പേര് കൂടി മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2782 ആയി ഉയര്‍ന്നു.
പുതിയതായി 2,037 പേര് കൂടി രോഗബാധിതരായി.മൊത്തം രോഗി കളുടെ എണ്ണം 252,609 ആയി. 221,250 പേര് രോഗമുകതരായി.87.6 ശതമാനാമാണ് രോഗമുക്തി നിരക്ക്.
രാജ്യത്ത് ഉയര്‍ന്ന് വരുന്ന കോവിഡ് മരണങ്ങള് ആരോഗ്യമേഖലക്ക് കടുത്ത സമ്മര്‍ദ്ദമാണ് നല്‍കുന്നത്.
ആശുപത്രികളിലെല്ലാം ശേഷിയേക്കാളധികം രോഗികള്‍ ചികിത്സയില്‍ ഉണ്ട്. കോവിഡ് ആരംഭിച്ച ശേഷമുള്ള പ്രയാസമേറിയ സാഹചര്യത്തിലൂടെയാണ് ഒമാന്‍ കടന്ന് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."