ദുബായിലെ ഫൈവ്സ്റ്റാർ ഹോട്ടലിൽ സൗജന്യമായി താമസിക്കണോ? എമിറേറ്റ്സ് ടിക്കറ്റ് ബുക്ക് ചെയ്യൂ…
ദുബായ്: ദുബായ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സൗജന്യമായി ഒരു ദിവസം താമസിക്കണോ? എങ്കിൽ ഇതാ ഒരു എളുപ്പവഴി. യുഎഇയിലെ പ്രസിദ്ധമായ വിമാനക്കമ്പനിയായ എമിറേറ്റ്സിൽ ഒരു ടിക്കറ്റ് എടുത്താൽ നിങ്ങൾക്കും സൗജന്യമായി ഹോട്ടലിൽ താമസിക്കാം. ഇക്കണോമി ക്ലാസ്, പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് തുടങ്ങി ക്ലാസ് ഏതായാലും ഈ സൗജന്യ ഹോട്ടല്‍ താമസം ലഭ്യമാണ്.
ദുബായിൽ വന്നിറങ്ങുന്നവർക്കെല്ലാം ഈ സജന്യ താമസം ആസ്വദിക്കാം. ഇതിൽ ദുബായിലേക്ക് വരുന്നവർക്കും ദുബായ് ഇറങ്ങിയ ശേഷം അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നവര്‍ക്കും എമിറേറ്റ്സ് എയര്‍ലൈന്‍സ് ഒരുക്കുന്ന സൗജന്യ ഹോട്ടല്‍ താമസം ആസ്വദിക്കാം. ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് രണ്ട് ദിവസത്തെയും ഇക്കോണമി, പ്രീമിയം ഇക്കോണമി യാത്രക്കാർക്ക് ഒരു ദിവസത്തെയും താമസമാണ് ലഭിക്കുക. റിട്ടേൺ ടിക്കറ്റ് കൂടി എടുക്കുന്നവർക്കാണ് സൗജന്യ യാത്ര ലഭിക്കുക.
എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ യാത്ര ചെയ്യുന്നവർക്ക് പഞ്ചനക്ഷത്ര ഹോട്ടലായ 25 Hours Hotel Dubai One Centralലില്‍ രണ്ട് രാത്രി സൗജന്യമായി താമസിക്കാം. പ്രീമിയം ഇക്കണോമി ക്ലാസിലും ഇക്കണോമി ക്ലാസിലും യാത്ര ചെയ്യുന്നവര്‍ക്ക് Novotel World Trade Centreല്‍ ഒരു രാത്രിയും താമസിക്കാം. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചും വാഹന സൗകര്യവും ലഭ്യമാക്കും.
മേയ് 22 മുതല്‍ ജൂണ്‍ 11 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. മേയ് 26 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള തിയ്യതിയിലാണ് യാത്ര ചെയ്യേണ്ടത്. ചുരുങ്ങിയത് 24 മണിക്കൂറിലധികം ദുബൈയില്‍ ചെലവഴിക്കുന്ന റിട്ടേണ്‍ ടിക്കറ്റുള്ള യാത്രക്കാര്‍ക്കാണ് ഇത് ലഭ്യമാവുന്നത്.
യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്‍തിരിക്കണം എന്നതാണ് വ്യവസ്ഥ. എമിറ്റേസ് വെബ്‍സൈറ്റ്, എമിറേറ്റ്സ് കോള്‍ സെന്റര്‍, ടിക്കറ്റ് ഓഫീസുകള്‍, ട്രാവല്‍ ഏജന്റുമാര്‍ തുടങ്ങിയിടത്ത് നിന്നെല്ലാം ടിക്കറ്റുകൾ ഓഫർ സഹിതം ബുക്ക് ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."