വിസ്മയയുടെ മരണം: അന്വേഷണ പുരോഗതി വിലയിരുത്താന്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി കൊല്ലത്തെത്തും
കൊല്ലം: വിസ്മയയുടെ മരണത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി കൊല്ലത്തെത്തും. വിസ്മയയുടെ കുടുംബാംഗങ്ങളുമായും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ശാസ്താംകോട്ട ഡി.വൈ.എസ്.പി രാജ് കുമാര്‍ പുരുഷോത്തമനുമായും ഐ.ജി കൂടിക്കാഴ്ച നടത്തും.
അതേസമയം, വിസ്മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച പൊലിസ് എത്തി നില്‍ക്കുന്നത് തൂങ്ങിമരണം എന്ന പ്രാഥമിക നിഗമനത്തിലാണ്. എന്നാല്‍ മരണത്തിലെ അസ്വാഭാവികത ഉള്‍പ്പെടെ വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തും.
എന്നാല്‍ മകളുടെ മരണം കൊലപാതകം എന്ന നിലപാടില്‍ കുടുംബം ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. അതേസമയം അന്വേഷണത്തില്‍ പൊലിസ് സ്വീകരിച്ച നടപടികളില്‍ കുടുംബത്തിന് സംതൃപ്തിയുണ്ട്. മകള്‍ക്ക് നീതി ലഭിക്കും എന്നു തന്നെയാണ് ഇവരുടെ പ്രതീക്ഷ
കേസില്‍ കിരണിന്റെ മാതാപിതാക്കളെ പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊലിസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കിരണിന്റെ കുടുംബത്തെ ചോദ്യംചെയ്‌തേക്കും.
അതിനിടെ, ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."