'ഡല്‍ഹി പോണ്ടിച്ചേരി മാതൃകയില്‍ ലക്ഷദ്വീപിലും നിയമസഭ വേണം': പി.പി ഫൈസല്‍ എം.പി
കൊച്ചി: ഡല്‍ഹി പോണ്ടിച്ചേരി മാതൃകയില്‍ ലക്ഷദ്വീപിലും നിയമസഭ വേണമെന്ന് പി.പി ഫൈസല്‍ എം.പി. ജനങ്ങളുടെ അഭിപ്രായങ്ങള്‍ ഭരണതലത്തില്‍ പരിഗണിക്കുന്നതിന് നിയമസഭ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡ്മിന്‌സ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ലക്ഷദ്വീപ് ജനതച ഒറ്റക്കെട്ടായാണ് പ്രതിഷേധിക്കുന്നത്. ഇതിനായി സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിച്ചിട്ടുണ്ട്. പട്ടേലിനെ എത്രയും വേഗം പിന്‍വലിക്കുക എന്നതാണ് ഫോറത്തിന്റെ ആവശ്യം. ജനദ്രോഹ ഉത്തരവുകള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കേരളവുമായുള്ള ലക്ഷദ്വീപിന്റെ ബന്ധം വിച്ഛേദിക്കാനുള്ള ഗൂഢനീക്കങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതിയില്‍ നിന്ന് വ്യവഹാരങ്ങള്‍ കര്‍ണാടകയിലേക്ക് മാറ്റുന്നു. ഇത് ശരിയല്ല. ദ്വീപിലെ ജില്ലാ കോടതി, രണ്ട് മുന്‍സിഫ് കോടതികള്‍ അടക്കമുള്ളവയുടെ നടപടികള്‍ മാതൃഭാഷയായ മലയാളത്തിലാണ്. പിന്നെ എന്തിനാണ് ജനങ്ങള്‍ക്ക് പരിചയമില്ലാത്ത ഭാഷ സംസാരിക്കുന്ന കര്‍ണാടക കോടതിയുടെ കീഴിലേക്ക് കൊണ്ടുപോകുന്നത്. ഈ നീക്കം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കോരള ഹൈക്കോടതിയില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ഫൈസല്‍ എം.പിയുടെ പ്രതികരണം. കൂടാതെ വിദ്യാഭ്യാസ മേഖലയിലും കേരളവുമായുള്ള ബന്ധം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള എഡ്യുക്കേഷന്‍ ബോര്‍ഡ് ഒഴിവാക്കി പൂര്‍ണമായും സി.ബി.എസ്.ഇ ആക്കാനുള്ള നീക്കം നടക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."