റവന്യൂ അധികാരികള്‍ വിഡ്ഢിവേഷം കെട്ടിക്കുന്നു: എന്‍.ജി.ഒ അസോസിയേഷന്
തളിപ്പറമ്പ് : രണ്ട് ദിവസത്തിനുള്ളില്‍ നാല് ഉത്തരവിറക്കി ജില്ലയിലെ റവന്യൂ അധികാരികള്‍ ഉദ്യോഗസ്ഥരെ വിഡ്ഢിവേഷം കെട്ടിക്കുന്നുവെന്ന് എന്‍.ജി.ഒ അസോസിയേഷന് തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി കുറ്റപ്പെടുത്തി. കേരളാ എന്‍.ജി.ഒ അസോസിയേഷന് ജില്ലാ ജോ.സെക്രട്ടറിയായ പി.സി സാബുവിനെ കൊളച്ചേരി വില്ലേജ് ഓഫിസില്‍ നിന്ന് ചെറുതാഴത്തേക്കും, ഉദയഗിരിയിലേക്കും, തുടര്‍ന്ന് കുറ്റിയാട്ടൂരിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഉത്തരവിനെതിരെ കേരള എന്‍.ജി.ഒ.അസോസിയേഷന് തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ ജോ.സെക്രട്ടറി കെ.വി മഹേഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പി.വി വിനോദിന്റെ അധ്യക്ഷതയില്‍ കെ.പി.സി ഹാരിസ്, കെ അബ്ദുള്‍ കരീം, എ കല്‍പ്പന സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പ്രഭാകരന് പിലാക്കല്‍, കെ.ആര് ചന്ദ്രശേഖരന്, എം സനീഷ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."