HOME
DETAILS

എന്നുവരും ഒാഫിസ് ? അസിസ്റ്റന്റ് ജോലിഭാരത്താൽ വലഞ്ഞ് ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർ

  
backup
July 05 2022 | 06:07 AM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b5%e0%b4%b0%e0%b5%81%e0%b4%82-%e0%b4%92%e0%b4%be%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1


നിസാം കെ. അബ്ദുല്ല
കൽപ്പറ്റ
ഹയർസെക്കൻഡറി സ്ഥാപിതമായതു മുതലുള്ള പ്രിൻസിപ്പൽമാരുടെ ആവശ്യം ഇന്നും അംഗീകരിക്കാതെ വിദ്യാഭ്യാസവകുപ്പ്. ഓഫിസ് അസിസ്റ്റന്റുമാരെ നിയമിക്കാതെ മുഴുവൻ ജോലിയും പ്രിൻസിപ്പൽമാരെ കൊണ്ട് ചെയ്യിക്കുകയാണ് വകുപ്പെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. അനധ്യാപകരെ നിയമിക്കണമെന്ന കെ.ഇ.ആർ ചട്ടവും കോടതി വിധിയുമാണ് അട്ടിമറിക്കപ്പെടുന്നത്.
ഹയർ സെക്കൻഡറി രൂപീകരിച്ച് കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രിൻസിപ്പൽമാർ തന്നെയാണ് ഓഫിസ് അസിസ്റ്റന്റിന്റെ ജോലി അടക്കം ചെയ്യുന്നത്. വിദ്യാർഥികളെ പഠിപ്പിക്കുന്നതിന് പുറമെയാണ് പ്രിൻസിപ്പൽമാർ മറ്റു ജോലികളും കൂടി ചെയ്യുന്നത്. നിലവിൽ സ്‌കൂൾ ചുമതല, അധ്യാപനം, ഓഫിസ് അസിസ്റ്റന്റ് എന്നിവയെല്ലാം പ്രിൻസിപ്പൽമാരാണ് നിർവഹിക്കുന്നത്. സംസ്ഥാനത്തെ 2077 സ്‌കൂളുകളിലെയും സ്ഥിതിയാണിത്. ഈ വർഷം ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലിഭാരം കുറയ്ക്കാനായി ഒരു ജൂനിയർ അധ്യാപകന്റെ സേവനം ലഭ്യമാക്കുന്നുണ്ടെങ്കിലും സ്‌കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഓഫിസ് അസിസ്റ്റന്റ് അടക്കമുള്ളവർ തന്നെ വേണമെന്നതാണ് വസ്തുത. ലാബ് അസിസ്റ്റന്റ് മിക്ക സ്‌കൂളുകളിലുമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വകുപ്പ് പ്രിൻസിപ്പൽമാരുടെ ജോലിഭാരത്തെ നിസാരവൽക്കരിക്കുന്നത്.


എന്നാൽ സയൻസ് ബാച്ചുകളുള്ള സ്‌കൂളുകളിൽ മാത്രമാണ് ലാബ് അസിസ്റ്റന്റ് തസ്തിക. അവർക്കാകട്ടെ സുവോളജി, കെമിസ്ട്രി, ഫിസിക്‌സ് അടക്കമുള്ള ലാബുകളിൽ തന്നെ പിടിപ്പത് പണിയാണ്. അതുകഴിഞ്ഞ് പ്രധാനാധ്യാപകനെ സഹായിക്കാൻ ലാബ് അസിസ്റ്റന്റുമാർക്കും സമയം ലഭിക്കാറില്ല. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകൾ മാത്രമുള്ള സ്‌കൂളുകളിൽ ഈ തസ്തികയും ഇല്ല.
എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചെതിനെ തുടർന്ന് അനധ്യാപക തസ്തികകൾ സൃഷ്ടിച്ച് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ സർക്കാർ സുപ്രിം കോടതിയിൽ അപ്പീൽ പോയി. ഹൈസ്‌കൂൾ-ഹയർസെക്കൻഡറി ലയനത്തിന്റെ പേരിൽ ഉത്തരവ് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോവുകയും െചയ്തു. അതിനിടെ ലയനം സംബന്ധിച്ച സർക്കാർ അഫിഡവിറ്റ് സുപ്രിം കോടതി തള്ളി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനും ആവശ്യപ്പെട്ടു. എന്നാൽ വിധി വന്ന് ഒന്നര വർഷം കഴിഞ്ഞിട്ടും ഇത് നടപ്പിലാക്കാൻ വകുപ്പ് തയാറായില്ലെന്ന് മാത്രം. ഇതിനെതിരേഎയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ കോടതിയലക്ഷ്യ ഹരജി നൽകിയിട്ടുണ്ട്.
ഇതിനിടെ കേസിൽ കക്ഷി ചേർന്ന 18 വിദ്യാലയങ്ങളിൽ എട്ടു വിദ്യാലയങ്ങളിൽ മാത്രമായി തസ്തികകൾ സൃഷ്ടിച്ച് വകുപ്പ് ഒരു ഉത്തരവിറക്കിയിരുന്നു. അതും അഞ്ച് വർഷത്തെ കരാറായി. സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തടസമെന്നാണ് സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago