പയ്യാവൂരില്‍ സ്ഥലമെടുപ്പിന് നടപടി
ശ്രികണ്ഠപുരം: പയ്യാവൂര്‍, എരുവേശി ഗ്രാമപഞ്ചായത്തുകളില്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന 100 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്കായി സ്ഥലമെടുപ്പ് തുടങ്ങി. പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ എണ്‍പതു ശതമാനം വീടുകളിലും എരുവേശിയിലെ നാല്‍പതു ശതമാനം വീടുകളിലും ഈ പദ്ധതി പ്രകാരം കുടിവെള്ളമെത്തിക്കും. 35 കോടിരൂപ ആദ്യഘട്ടത്തില്‍ അനുവദിച്ചിട്ടുണ്ട്. സ്ഥലമെടുപ്പിന് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയില്ലാത്തതു കൊണ്ട് അതതു പഞ്ചായത്തുകള്‍ സ്ഥലമേറ്റെടുത്തു നല്‍കണം. ഇതുപ്രകാരം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് തനതു ഫണ്ടു ചെലവഴിച്ച്‌സ്ഥലമേറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രികണ്ഠപുരം വില്ലേജിലെ പ്ടാരി ഉച്ചിട്ടിയകത്തക കിണര്‍ നിര്‍മ്മിക്കാന്‍ 25 സെന്റ് സ്ഥലം വേണം. ഇതില്‍ മൂന്ന് സെന്റ് പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പണം നല്‍കിവാങ്ങും. അവശേഷിക്കുന്ന സ്ഥലം പുറമ്പോക്ക് ഭൂമിയില്‍നിന്നും കണ്ടെത്താനാണ് ശ്രമം. പയ്യാവൂര്‍ മരുതുംചാലില്‍ ബൂസ്റ്റിങ് സ്‌റ്റേഷനുവേണ്ടി പഞ്ചായത്ത് 15 സെന്റ്‌സ്ഥലം വാങ്ങും. പഞ്ചായത്തിന്റെ പതിറ്റടിപറമ്പിലുള്ള ഒരേക്കര്‍ സ്ഥലം ഇതിനായി വിട്ടുനല്‍കും. ആദ്യഘട്ടത്തില്‍ 35കോടിരൂപ ഭരണാനുമതിയായി ലഭിച്ചതിനാല്‍ വേഗം പ്രവൃത്തിയാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."