HOME
DETAILS
MAL
പണിമുടക്കില്ല; പകരം നിരാഹാര സമരമെന്ന് ഒരു വിഭാഗം ബസ്സുടമകള്‍
backup
May 24 2023 | 14:05 PM
പകരം നിരാഹാര സമരമെന്ന് ഒരു വിഭാഗം ബസ്സുടമകള്‍
തിരുവനന്തപുരം: ബസ് സര്‍വിസ് നിര്‍ത്തിവച്ചുകൊണ്ടുള്ള സമരത്തില്‍ നിന്ന് പിന്മാറി ഒരു വിഭാഗം ബസ്സുടമകള്‍. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് പണിമുടക്കിയുള്ള സമരത്തിന് ഇല്ലെന്നു നിലപാടെടുത്തത്. പകരം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരസമരമിരിക്കും. പണിമുടക്കിനെ രൂക്ഷമായി വിമര്‍ശിച്ചു ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തിയിരുന്നു.
വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കുക, മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കുക, നിലവിലെ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ടുവെച്ചത്. ജൂണ്‍ ഏഴു മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടി ബസ്സുടമകള്‍ ഗതാഗത മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."