സഞ്ചാരികളുടെ എണ്ണത്തിൽ വർധന ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടി: മന്ത്രി റിയാസ്
തിരുവനന്തപുരം
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ ആലോചിക്കുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. സുരക്ഷ, പരിപാലനം എന്നിവയ്ക്കായി യുവജനങ്ങളെ നിയോഗിക്കാൻ യുവജനക്ഷേമ ബോർഡിന്റെ സഹായത്തോടെ പദ്ധതി ആലോചനയിലാണ്.
വിനോദ സഞ്ചാരമേഖലയിൽ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ പരിശീലനം നേടിയ ലൈഫ് ഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്. 138 ലൈഫ് ഗാർഡുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ആവശ്യമായ ജീവൻ രക്ഷാ ഉപകരണങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ 24 മണിക്കൂറും വനിതാ പൊലിസിനെ നിയോഗിക്കും. സുരക്ഷിതമാക്കാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ ടൂറിസം വകുപ്പ് പൊലിസും മറ്റ് വകുപ്പുകളുമായി ചേർന്ന് നടപടി സ്വീകരിക്കുകയാണ്.
കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ വർധനവുണ്ടായതായും മന്ത്രി പറഞ്ഞു. ഈ വർഷം ആദ്യപാദത്തിൽ കേരളം സന്ദർശിക്കാൻ 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് എത്തിയത്. മുൻവർഷത്തേക്കാൾ 72.48 ശതമാനം വർധനയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."