HOME
DETAILS
MAL
ജോർജിനെതിരേ പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയെന്ന് കോടതി
backup
July 05 2022 | 06:07 AM
തിരുവനന്തപുരം
പി.സി ജോർജിനെതിരേ പീഡന പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയെന്ന് കോടതി.
ജോർജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി സംശയം പ്രകടിപ്പിച്ചത്. കേസിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്നും പരാതി നൽകാൻ അഞ്ചു മാസം വൈകിയതിനു കൃത്യമായ കാരണം ബോധിപ്പിക്കാനായിട്ടില്ലെന്നും ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു. അറസ്റ്റ് ചെയ്യുന്ന വേളയിൽ സുപ്രിംകോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി നിർദേശം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ഇത്തരം നിയമ നടപടികളെ കുറിച്ച് ധാരണയുള്ളയാളാണ് പരാതിക്കാരിയെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."