ഹയര്‍സെക്കന്‍ഡറി ഫലം കാത്ത് 4.32 ലക്ഷം വിദ്യാര്‍ഥികള്‍; വെബ് സൈറ്റുകള്‍ അറിയാം
ഹയര്‍സെക്കന്‍ഡറി ഫലം കാത്ത് 4.32 ലക്ഷം വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഫലം നാളെ പ്രഖ്യാപിക്കും. 4.32 ലക്ഷം വിദ്യാര്‍ഥികളാണ് വിവിധ വിഭാഗങ്ങളിലായി ഫലം കാത്തിരിക്കുന്നത്. ഇതില്‍ 2.14 ലക്ഷം ആണ്‍കുട്ടികളും 2.18 ലക്ഷം പെണ്‍കുട്ടികളുമാണ്. സയന്‍സ് 1,93,544, ഹ്യൂമാനിറ്റീസ് 74,482, കൊമേഴ്‌സ് 10,81,09, ടെക്‌നിക്കല്‍ 1753, ആര്‍ട്‌സ് 64, സ്‌കോള്‍ കേരള 34,786, പ്രൈവറ്റ് കംപാര്‍ട്ട്‌മെന്റല്‍ 19,698 എന്നിങ്ങനെയാണ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എണ്ണം.
വൈകീട്ട് മൂന്നിന് ഫലം പ്രഖ്യാപിച്ച ശേഷം നാലു മുതല്‍ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും. വെബ് സൈറ്റുകള്‍: www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in , www.results.kite.kerala.gov.in
മൊബൈല്‍ ആപ്ലിക്കേഷന്‍: SAPHALAM 2023, iExaMS Kerala, PRD Live.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."