നിസ്‌കാര സമയത്തെ കടയടപ്പ്; ചര്‍ച്ച പിന്നീടെന്ന് ശൂറാ കൗണ്‍സില്‍
ജിദ്ദ: നിസ്‌കാര വേളയില്‍ സഊദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന നിലവിലെ നിയമം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഏതാനും ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ സമര്‍പ്പിച്ച ശുപാര്‍ശ ചര്‍ച്ച ചെയ്യുന്നത് നീട്ടിവച്ചു. കഴിഞ്ഞ ദിവസം ശൂറാ കൗണ്‍സില്‍ യോഗം ചേരുന്നതിന് അല്‍പം മുമ്പാണ് ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഇത്തവണ ചര്‍ച്ച ചെയ്യില്ലെന്ന് ഇന്നതാധികാര സമിതി അറിയിച്ചത്.
നിര്‍ബന്ധ കടയടപ്പ് വ്യവസ്ഥ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി മാത്രം ചുരുക്കാനും മറ്റ് ദിവസങ്ങളില്‍ താല്‍പര്യമുള്ളവര്‍ മാത്രം അടച്ചാല്‍ മതിയെന്നും നിര്‍ദ്ദേശിക്കുന്നതാണ് പുതിയ ശുപാര്‍ശ. ശൂറാ കൗണ്‍സിലിന്റെ കീഴിലുള്ള ഇസ്ലാമിക് ആന്റ് ജുഡീഷ്യല്‍ കമ്മിറ്റിക്കു വേണ്ടി അംഗങ്ങളായ അത്ത അല്‍ സുബൈത്തി, ഡോ. ഫൈസല്‍ അല്‍ ഫാദില്‍, ഡോ. ലതീഫ് അല്‍ ശാലന്‍, ഡോ. ലതീഫ് അല്‍ അബ്ദുല്‍ കരീം എന്നിവരാണ് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നത്. ഇക്കാര്യത്തില്‍ യോഗത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം ചര്‍ച്ച മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."