HOME
DETAILS

സജി ചെറിയാന്റെ വിദ്വേഷപ്രസംഗം ഉയർത്തുന്ന വെല്ലുവിളികൾ

  
backup
July 05 2022 | 19:07 PM

65153-4814-2022

അഡ്വ. ടി. ആസഫ് അലി

ആധുനിക ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് രാജ്യസ്‌നേഹം. രാജ്യസ്‌നേഹമെന്നത് രാജ്യത്തെ ജനങ്ങളോടോ പ്രകൃതി-വന വിഭവങ്ങളോടോ റോഡ്-കെട്ടിടങ്ങൾ, പാലങ്ങൾ എന്നിവയോടോ ഉള്ള സ്‌നേഹം മാത്രമല്ല. രാജ്യത്തെ ഭരണഘടനയോടും നിയമങ്ങളോടുമുള്ള വിശ്വാസംകൂടിയാണ്. അതുകൊണ്ടാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, നിയമനിർമാണ സഭാംഗങ്ങൾ എന്നിവർ ചുമതലയേൽക്കുമ്പോൾ ഭരണഘടനയോട് നിർവ്യാജ്യമായ വിശ്വാസവും കൂറും രേഖപ്പെടുത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഭരണഘടനയുടെ മൂന്നാം പട്ടികയിൽ വിവരിച്ച ശപഥങ്ങൾ എന്നതിലും പ്രധാനമായും ഭരണഘടനയോടുള്ള കൂറും വിശ്വാസ്യതയുമാണ് വിവരിച്ചിരിക്കുന്നത്.


ഏതൊരു രാജ്യത്തിന്റെയും ഭരണഘടന ആ രാജ്യത്തെ പൗരന്മാരുടെയും രാജ്യത്തിന്റെ ഭൂപ്രദേശത്ത് അധിവസിക്കുന്ന സ്വദേശിയും വിദേശിയുമായ ആളുകളുടെയും വിവിധങ്ങളായ അവകാശങ്ങൾ ക്രോഡീകരിക്കുന്ന ആധികാരിക പ്രമാണമാണ്. രാജ്യത്തെ വിവിധ മത-ജാതി- ഭാഷ- രാഷ്ട്രീയ വിഭാഗങ്ങൾ തങ്ങളുടെ അവകാശ സംരക്ഷണങ്ങൾക്കായി അവസാനമായി ആശ്രയിക്കുന്നതും ഭരണഘടനയെ തന്നെയാണ്. രാജ്യത്തിന്റെ നിയമനിർമാണങ്ങൾ നിയമാനുസൃതമല്ലെങ്കിൽ അവയ്ക്ക് നിയമപ്രാബല്യമില്ല. ഏതൊരു പാർട്ടിക്കും കേന്ദ്രത്തിൽ മൃഗീയ ഭൂരിപക്ഷമുണ്ടായാൽ പോലും ഭരണഘടന പൊളിച്ചെഴുതാനോ അടിസ്ഥാന ശിലയിൽ മാറ്റംവരുത്താനോ സാധിക്കില്ലെന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ സവിശേഷത.


സി.പി.എം മല്ലപ്പെള്ളി കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ചും നിന്ദിച്ചും നടത്തിയ പ്രസംഗം ഏതൊരു ഇന്ത്യക്കാരനെയും ഞെട്ടിച്ചിരിക്കുകയാണ്. മന്ത്രിയിൽനിന്ന് മാത്രമല്ല ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത രാജ്യദ്രോഹ പ്രസംഗമായിട്ടേ ഈ പരാമർശത്തെ വിലയിരുത്താനാകൂ. മന്ത്രിയുടെ പ്രസംഗം അക്ഷരാഭ്യാസമില്ലാത്ത സാധാരണ വ്യക്തിയുടെ ആശങ്കയായി ഒരിക്കലും കാണാൻ കഴിയില്ല.


സംസ്ഥാന മന്ത്രിയായി ഒരു വ്യക്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് ഭരണഘടനയുടെ മൂന്നാം പട്ടികയിലെ ശപഥം അനുസരിച്ചാണ്. നിയമം വഴി സ്ഥാപിതമായ ഭാരതത്തിലെ ഭരണഘടനയോട് നിർവ്യാജ്യമായ കൂറും വിശ്വാസ്യതയും പുലർത്തുമെന്നും ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിലുള്ള കർത്തവ്യങ്ങൾ വിശ്വസ്തതയോടും മനസ്സാക്ഷിയെ മുൻനിർത്തി നിർവഹിക്കുമെന്നും പറഞ്ഞ് സത്യപ്രസ്താവന ചെയ്താണ് മന്ത്രി ചുമതലയേൽക്കുന്നത്. മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിലെ ഏറ്റവും അപകടകരമായ പരാമർശം ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്നതും ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് ഇന്ത്യയുടേതെന്നുമാണ്. ഭരണഘടനയിൽ നിർവ്യാജ്യമായ വിശ്വസ്തതയും കൂറും പുലർത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഭരണഘടനയെ സംബന്ധിച്ച് ജനങ്ങളെ കൊള്ളടിക്കാൻ പറ്റിയതാണെന്നും ചുഷണം അംഗീകരിച്ചതാണെന്നും പറഞ്ഞ് അധിക്ഷേപിക്കുന്നത് ഭരണഘടനയെ നിരാകരിക്കുക മാത്രമല്ല എല്ലാ അർഥത്തിലും നിന്ദിക്കുകയും അപമാനിക്കുകയുമാണ് ചെയ്തിരിക്കുന്നത്. മന്ത്രിയുടെ പ്രസംഗം തികച്ചും ഭരണഘടനാവ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനൊക്കൂ. അദ്ദേഹത്തെ അധികാരത്തിൽ തുടരാനനുവദിക്കുന്നത് തികച്ചും ഭരണഘടനാവിരുദ്ധമായ നടപടിയാണ്.


1971ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷനൽ ഹോണർ ആക്ട് രണ്ടാം വകുപ്പനുസരിച്ച് ഇന്ത്യൻ ഭരണഘടനയെയോ ദേശീയ പതാകയെയോ എതെങ്കിലും പൊതുസ്ഥലത്തുവച്ച് ആരെങ്കിലും വാക്കിലൂടെയോ എഴുത്തിലൂടെയോ പ്രവൃത്തിയിലൂടെയോ അനാദരിക്കുകയോ നിരാകരിക്കുകയോ പുച്ഛിക്കുകയോ ചെയ്യുന്നത് മൂന്നു വർഷംവരെ തടവുശിക്ഷ നൽകാവുന്ന കുറ്റമാണ്. കൊഗ്നൈസബിൾ ഗണത്തിൽപ്പെട്ട മേൽകുറ്റം സംബന്ധിച്ച് സ്വമേധയാ കേസെടുക്കാൻ ബാധ്യസ്ഥരായ പൊലിസ് നിഷ്‌ക്രിയരായിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്.


ലോകത്തിലെ ഏറ്റവും ശ്രേഷ്ഠവും ദൈർഘ്യമുള്ളതും മനുഷ്യാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശങ്ങളുടെ ഏറ്റവും വലിയ ഉടമ്പടിയുമായ ഭരണഘടനയെ ചൂഷണത്തെ അംഗീകരിക്കുന്നതാണെന്ന് പറഞ്ഞു നിന്ദിക്കുന്നത് കുറ്റകരമായ ഉദ്ധേശ്യംവച്ചുള്ള കുറ്റകൃത്യമല്ലാതെ മറ്റെന്താണ്.


ലോകത്തെ മറ്റെല്ലാ രാജ്യങ്ങളിൽനിന്നുള്ള ഭരണഘടനയിൽനിന്നും വ്യത്യസ്തമായ ഭരണഘടനയാണ് നമ്മുടേത്. 1946 നവംബർ തൊട്ട് 1950 ജനുവരി 25 വരെയുള്ള മൂന്ന് വർഷവും 55 ദിവസങ്ങളുമാണ് ഭരണഘടനാ നിർമാണ കാലഘട്ടം. കോൺഗ്രസ്(208), മുസ്ലിം ലീഗ്(73), മറ്റുള്ളവർ(15), നാട്ടുരാജാക്കന്മാരുടെ പ്രതിനിധികൾ(93) എന്നിങ്ങനെയാണ് ഭരണഘടന നിർമാണസഭയുടെ ഘടന. ഡോ. അംബേദ്ക്കർ ചെയർമാനായ ഡ്രാഫ്റ്റിങ് കമ്മിറ്റിയിലെ ഭരണഘടനാ ഉപദേഷ്ടാവ് വി.എൻ റാവു, ചെയർമാൻ രാജേന്ദ്ര പ്രസാദ് ഉൾപ്പെടെ മറ്റ് അംഗങ്ങളെല്ലാം ലോകം അംഗീകരിച്ച നിയമപണ്ഡിതരും വിവിധ മേഖലകളിൽ തങ്ങളുടേതായ കഴിവു തെളിയിച്ചവരുമായിരുന്നു.


ഭരണനിർമാണസഭ എന്ന ആശയം തന്നെ ആദ്യമായി മുന്നോട്ടുവച്ചത് 1934ൽ ലോകപ്രശസ്ത കമ്യൂണിസ്റ്റ് നേതാവ് എം.എൻ റോയി ആയിരുന്നു. പിന്നീട് കോൺഗ്രസിന്റെ ഔദ്യോഗിക ആവശ്യമായി 1936ലെ ലഖ്‌നൗ എ.ഐ.സി.സി ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഈയൊരു യാഥാർഥ്യം വിസ്മരിച്ചുകൊണ്ട് മന്ത്രി ഭരണഘടന ശിൽപ്പികളെ പുച്ഛിക്കുകയും അപമാനിക്കുകയും ചെയ്തത്. ബ്രിട്ടിഷുകാർ പറഞ്ഞുകൊടുത്തത് ഇന്ത്യക്കാർ എഴുതിയതതാണെന്ന് പറഞ്ഞ് അദ്ദേഹം അവരെ നിന്ദിച്ചിരിക്കുകയാണ്.


ഈ രാജ്യദ്രോഹ പ്രസംഗം ലോകം മുഴുവൻ കണ്ടിട്ടും താൻ അപ്രകാരം ഭരണഘടനയെ പുച്ഛിച്ചിട്ടില്ലെന്നും ഭരണകൂടത്തെ സംബന്ധിച്ചാണെന്നും നുണ പറയുന്ന മന്ത്രി ഒരിക്കലും ഇരിക്കുന്ന പദവിക്ക് യോജിച്ചതല്ലെന്നതാണ് സത്യം. പ്രസംഗത്തെ സംബന്ധിച്ച് യാതൊരു ലജ്ജയും കൂടാതെ ന്യായീകരിക്കാൻ നിയമസഭയിൽ അദ്ദേഹം വിഫലശ്രമം നടത്തിയതും അന്ത്യന്തം ഖേദകരമാണ്. ഭരണഘടനയെ നിന്ദിക്കുകയും തള്ളിപ്പറയുകയും ചെയ്ത മന്ത്രിക്ക് അധികാരത്തിൽ തുടരാൻ ഭരണഘടനാപരമായും ധാർമികമായും യാതൊരു അവകാശവുമില്ല. മന്ത്രിസ്ഥാനമൊഴിഞ്ഞേ പറ്റൂ. അല്ലെങ്കിൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ മുഖ്യമന്ത്രി തയാറാകണം.

(മുൻ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago