മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ നിന്ദ: പ്രസംഗം പൊലിസ് പരിശോധിക്കും, കേസെടുക്കുന്നതില്‍ നിയമോപദേശം തേടും
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ നിന്ദ പൊലിസ് അന്വേഷിക്കും. പ്രസംഗം പൊലിസ് പരിശോധിക്കും. നിലവില്‍, ഭരണഘടനാ അവഹേളന പ്രസംഗത്തില്‍ മന്ത്രിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കിട്ടിയ പരാതികള്‍ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്. പരാതികളില്‍ എന്ത് തുടര്‍ നടപടി വേണം എന്നത് പൊലിസ് തീരുമാനിച്ചിട്ടില്ല. മന്ത്രി ആരോപണ വിധേയനായ സംഭവത്തില്‍ ഉന്നത തല നിര്‍ദേശമില്ലാതെ പൊലിസ് അന്വേഷണം ഉണ്ടാകില്ല. സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പൊലിസ് നിയമോപദേശവും തേടും എന്നാണ് വിവരം.
അതേസമയം, മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുകയാണ്.
എന്നാല്‍ മന്ത്രിയുടെ വിവാദ പ്രസംഗത്തോടെ ഉണ്ടായ പ്രതിസന്ധിയില്‍ നിന്ന് മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ഗവര്‍ണര്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയത് കൊണ്ട് ഗവര്‍ണറുടെ നിലപാടും നിര്‍ണയകമാണ്. അതിന്റ സൂചന ഗവര്‍ണര്‍ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."