HOME
DETAILS

പ്രവാസി ആതിഥ്യമര്യാദ ഭരണാധികാരികള്‍ മറക്കരുത്

  
backup
June 24 2021 | 00:06 AM

6513230-2021

 

ഹുസൈന്‍ കമ്മന

നമ്മുടെ രാജ്യത്തിന്റെ സമഗ്രപുരോഗതിയില്‍ നിര്‍ണായകമായ പങ്കുവഹിച്ച പ്രവാസി സമൂഹമിന്ന് വറുതിയുടെ തീച്ചൂളയിലാണ്. പരദേശത്തിലേക്കുള്ള പറിച്ചുനടലില്‍ ജീവിതം കരുപിടിപ്പിക്കാന്‍ പാടുപെടുന്നതിനിടയില്‍ മാതൃരാജ്യം അവരിലൂടെ വളരുന്നുണ്ടായിരുന്നു. യാതനയും വേദനയും പേറിയുള്ള പ്രവാസത്തിന്റെ ഉള്ളറകള്‍ തേടിച്ചെല്ലാന്‍ ആരുമുണ്ടാവാറില്ല. ജനപ്രതിനിധികളടക്കമുള്ളവര്‍ക്ക് ബൊക്കെയും മാലയും നല്‍കി അണികള്‍ മഹാനഗരങ്ങളുടെ ഹൃദയഭാഗങ്ങളില്‍ സ്വീകരണമൊരുക്കുന്നു. ലേബര്‍ ക്യാംപുകളിലെ റൊട്ടിയും ദാലും മരുഭൂമിയിലെ ആടുജീവിതവും കുടുംബരക്ഷയൊന്നോര്‍ത്ത് മാത്രം അറബി വീടുകളില്‍ അടിമയെപ്പോലെ കഴിയുന്ന ഡ്രൈവര്‍മാരും വീട്ടുവേലക്കാരുമൊന്നും ഇവര്‍ക്കുമുന്നിലെത്താന്‍ ആരും അനുവദിക്കാറില്ല. പുത്തന്‍പണക്കാരുടെ കൂട്ടായ്മകള്‍ ഓണവും വിഷുവും പെരുന്നാളും കുടുംബത്തോടൊപ്പം ഹോട്ടലുകളിലും വില്ലകളിലും ആഘോഷമാക്കുമ്പോഴും കഫ്റ്റീരിയയിലും കടലിടുക്കില്‍ മത്സ്യബന്ധന ബോട്ടിലും ഉരുകിയൊലിക്കുന്നവര്‍ മഹാഭൂരിപക്ഷമാണ്.


ഇല്ലായ്മകളിലും സന്തോഷം വിളമ്പി ജീവിക്കാന്‍ ശീലിച്ച പ്രവാസിയെ കൊവിഡ് അക്ഷരാര്‍ഥത്തില്‍ തകര്‍ത്തിരിക്കുന്നു. കുടുംബങ്ങള്‍ ദാരിദ്ര്യത്തിന്റെയും ബാധ്യതകളുടെയും പിടിയിലമരുകയും ചെയ്തിരിക്കുന്നു. യാത്രാവിലക്കില്‍ കുരുങ്ങി വിസാകാലാവധി തീര്‍ന്ന് പലര്‍ക്കും ജോലിനഷ്ടപ്പെട്ടു. സാമ്പത്തിക നഷ്ടത്താല്‍ പല കമ്പനികളും തൊഴിലാളികളെ പിരിച്ചുവിട്ടു. ശേഷിക്കുന്നവരുടെ ശമ്പളം വെട്ടിച്ചുരുക്കി. നാട്ടിലെത്തിയ പലര്‍ക്കും തിരികെപ്പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ദശാബ്ദങ്ങള്‍ക്കു മുന്‍പ് കേരളീയ പ്രവാസികളുടെ ക്ഷേമത്തിനായി കേരളാസര്‍ക്കാര്‍ രൂപംകൊടുത്ത നോര്‍ക്കയെന്ന സംവിധാനത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചവരാണ് നാം. മടക്കമെന്ന ഭാവിയിലെ നാളുകളില്‍ ആശ്വസിക്കാന്‍ സര്‍ക്കാരിന്റെ കൈത്താങ്ങായി നോര്‍ക്കയെ മുന്നില്‍ കണ്ടിരുന്നു. 2020 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസക്കാലയളവില്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ അയ്യായിരം രൂപ സഹായധന പ്രഖ്യാപനം ആശ്വാസമേകിയിരുന്നു. എന്നാല്‍ ഇന്നും അത് പൂര്‍ണമായും ലഭ്യമാക്കാന്‍ നോര്‍ക്കക്കായില്ല. മാത്രവുമല്ല, ഇപ്പറഞ്ഞ ജനുവരിക്ക് മുന്‍പായി ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നാട്ടില്‍ വന്നവരെക്കൂടി ഉള്‍പ്പെടുത്താതിരുന്നത് തികച്ചും അനീതിയാണ്. മൂന്ന് മാസത്തെ ലീവിനായി ഒക്ടോബറില്‍ നാട്ടിലെത്തിയയാളെ യാത്രാനിരോധനം ബാധിച്ചിട്ടുണ്ടെന്നത് പകല്‍പോലെ സത്യമാണ്. രേഖകളുടെ പരിശോധന നടത്തി ഇടപെടലുകള്‍ കാര്യക്ഷമമാക്കേണ്ടതായിരുന്നു. നോര്‍ക്കയുടെ ഇടപെടലുകള്‍ അടിയന്തരമായി വേണ്ടിയിരുന്ന ഇത്തരം അവസരങ്ങളില്‍ സാഹചര്യത്തിനൊത്തുയരാന്‍ കഴിയുന്നില്ലായെന്നുള്ളതാണ് യാഥാര്‍ഥ്യം.


ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനവേളയില്‍ പ്രവാസി ക്ഷേമപെന്‍ഷനില്‍ വര്‍ധനവ് പ്രഖ്യാപിച്ച് കൈയടി നേടിയിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാഗ്ദാനമായിരുന്നു ഇതെന്ന് രണ്ടാം പിണറായി മന്ത്രിസഭ തെളിയിച്ചു. രണ്ടാം സര്‍ക്കാര്‍ ഇതിനു സ്ഥിരീകരണം നടത്തിയില്ലെന്നു മാത്രമല്ല, പെന്‍ഷന്‍ വര്‍ധനവുമായി ബന്ധപ്പെട്ട ഒരു സര്‍ക്കുലറും ഇതുവരെ നോര്‍ക്കക്ക് നല്‍കിയിട്ടുമില്ല. ഔദാര്യമായിക്കാണാതെ, അംശാദായം അടയ്ക്കുന്നവന്റെ അവകാശമായി ക്ഷേമപെന്‍ഷനെ സര്‍ക്കാര്‍ കാണുകയും കാലോചിതമായ വര്‍ധനവ് നടപ്പാക്കുകയും വേണം.
സാധാരണയായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത്, ക്ഷേമനിധിയില്‍ അംഗത്വമുള്ളൊരാള്‍ നാട്ടിലെത്തി മരണപ്പെട്ടാല്‍ രണ്ടുലക്ഷം രൂപ നോര്‍ക്ക ധനസഹായം നല്‍കാറുണ്ടായിരുന്നു. ഈ കൊവിഡ് കാലയളവില്‍ മാത്രമായി നാനൂറോളം പ്രവാസികള്‍ മരണമടഞ്ഞുവെന്നാണ് ഔദ്യോഗിക കണക്ക്. അരക്ഷിതരാവുന്ന ഈ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കാന്‍, നമ്മുടെ നാടിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കുവഹിച്ച സമൂഹമെന്ന നിലയില്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമസ്തമേഖലകളിലും നമ്മുടെ സംസ്ഥാനത്തിന് നട്ടെല്ലു നിവര്‍ത്തി നില്‍ക്കാന്‍ കഴിയുന്നത് കേരളത്തിന്റെ സമ്പദ്‌സിരകളിലൂടെ വിദേശനാണ്യം ഒഴുകുന്നതുകൊണ്ട് മാത്രമാണ്. സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ക്കും കെട്ടിയുയര്‍ത്തപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അടച്ചുറപ്പുള്ള വീടുകള്‍ക്കും രോഗം തളര്‍ത്താത്ത ചില ശരീരങ്ങള്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ പ്രവാസിയുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ടാവും. മനസില്‍ മരിക്കാതെ ബാക്കി നില്‍ക്കുന്ന പ്രവാസികളുടെ ദയയുടെയും കാരുണ്യത്തിന്റെയും ചിറകിനടിയില്‍ ജീവിച്ചുപോകുന്ന ഒത്തിരി കുടുംബങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. ഒപ്പം, ഭൂരിഭാഗം സാധാരണക്കാരായ തൊഴിലാളികളുടെയും അടുപ്പില്‍ തീയെരിഞ്ഞതും പ്രവാസികളുടെ കരങ്ങളിലൂടെയായിരുന്നെന്നത് നാം ഓര്‍ക്കേണ്ടതുണ്ട്.


കൊവിഡ് പശ്ചാത്തലത്തില്‍ 2020ന് മുന്‍പ് തുടങ്ങിയ ജോലി നഷ്ടപ്പെടലും നിര്‍ബന്ധിത അവധിയില്‍ നാട്ടിലെത്തലും ഇപ്പോഴും തുടരുകയാണ്. ഈയൊരു സാഹചര്യത്തില്‍ നേരത്തേ പറഞ്ഞ ധനസഹായ പരിധിയില്‍ ഇവരെക്കൂടി ഉള്‍പ്പെടുത്തുകയും പുതിയ ജോലി സാധ്യതകള്‍ കണ്ടെത്തുന്നതിനായി ഒരു ലക്ഷം രൂപയെങ്കിലും പലിശരഹിത വായ്പ നല്‍കാന്‍ സര്‍ക്കാര്‍ സാഹചര്യമൊരുക്കണം. ജീവിത നിലവാരം മെച്ചപ്പെടുത്താനായി വായ്പകളെടുത്തവരുടെ തുകയ്ക്ക് കൊവിഡ് കാലത്തെ വായ്പാ പലിശയൊഴിവാക്കി തിരിച്ചടവിനുള്ള കാലാവധി നീട്ടി നല്‍കുകയും ചെയ്യണം. കൊറോണയുടെ ആരംഭഘട്ടത്തില്‍ മൂന്നുമാസംമാത്രം മൊറട്ടോറിയം പ്രഖ്യാപിച്ച ബാങ്കുകള്‍, പലിശയും പലിശയുടെ പലിശയും ഈടാക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. രണ്ടാം ലോക്ക്ഡൗണില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല, തിരിച്ചടവിനായി തിടുക്കം കൂട്ടിയുള്ള ബാങ്കുകളുടെ വിളികള്‍ക്ക് പഞ്ഞമുണ്ടായില്ല. ജീവിതകാലം മുഴുവന്‍ നികുതിദായകരായ പൊതുസമൂഹത്തിന് ഇത്തരം സന്ദര്‍ഭങ്ങളിലുള്ള സംരക്ഷണവും ദയയും സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നത് തെറ്റാകുമോ. ആരോഗ്യകാലം മുഴുവന്‍ വിദേശത്തു കഴിയുകയും തന്റെ രാജ്യത്തിന് സാമ്പത്തിക ഭദ്രത നല്‍കുകയും ചെയ്ത വിഭാഗമെന്ന നിലയില്‍, അവശതയനുഭവിക്കുന്ന പ്രവാസികളുടെ ലഘുവായ്പകള്‍ എഴുതിത്തള്ളാനുള്ള പ്രഖ്യാപനമുണ്ടാവണം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. ഗള്‍ഫ് സന്ദര്‍ശനത്തില്‍ അധികാരികള്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങള്‍, അധരവ്യായാമം മാത്രമായി ചുരുങ്ങിപ്പോവരുത്. രാജ്യപുരോഗതിക്ക് മുതല്‍ക്കൂട്ടാവുംവിധം പ്രവാസികളെ ചേര്‍ത്തുപിടിക്കാനുള്ള നിയമവ്യവസ്ഥയാണുണ്ടാവേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രചാരണത്തില്‍ ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

Kerala
  •  a month ago
No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago