HOME
DETAILS

ലീഗ് നേതൃത്വത്തിനെതിരേ യൂത്ത് ലീഗ് യോഗത്തില്‍ രൂക്ഷവിമര്‍ശനം

  
backup
June 24 2021 | 05:06 AM

53135153-2

 


സ്വന്തം ലേഖകന്‍
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരേ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. നേതാക്കള്‍ക്ക് ചുറ്റും ഉപജാപകസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും നാലോ അഞ്ചോ പേരുടെ അധികാര വീതംവയ്പ്പിന്റെ കേന്ദ്രമായി പാര്‍ട്ടി ഉന്നതാധികാര സമിതി മാറിയതായും വിമര്‍ശനമുയര്‍ന്നു.


ആശയപരമായ ചര്‍ച്ചകളുടെ വാതില്‍ നേതാക്കള്‍ കൊട്ടിയടച്ചു. പകരം നടക്കുന്നത് ഗൂഢാലോചനയാണ്. ഉപജാപകസംഘങ്ങളും ആജ്ഞാനുവര്‍ത്തികളായ ജില്ലാ നേതാക്കളും പാര്‍ട്ടിയെ പരാജയത്തിലേക്ക് തള്ളിവിട്ടെന്നും ചില ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാതെയാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതു തിരിച്ചടിയായി.

അധികാരത്തിനായി നേതാക്കള്‍ നടത്തിയ നെട്ടോട്ടം പാര്‍ട്ടിയെ അപഹാസ്യമാക്കിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാള്‍ പറഞ്ഞു. പാര്‍ട്ടി ഉന്നതാധികാര സമിതിയെ ഭൂരിഭാഗം ഭാരവാഹികളും ചോദ്യം ചെയ്തു. ഭരണഘടനാപരമല്ലാത്ത ഈ സമിതി എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയാക്കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നു. ഇതിനെ ചോദ്യം ചെയ്യുന്നവരെ തളര്‍ത്താന്‍ അധാര്‍മികമായ ഇടപെടലും സ്വാധീനവും നടത്തുന്നു.
കെ.എം ഷാജി ചാനല്‍ അഭിമുഖത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പലതും ശരിയാണെങ്കിലും പാര്‍ട്ടി വേദിയിലായിരുന്നു അതു പറയേണ്ടിയിരുന്നത്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിക്ക് ന്യൂനപക്ഷ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായില്ല. ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് ഓഫിസുണ്ടാക്കുമെന്ന് പറഞ്ഞവര്‍ കോഴിക്കോട്ടെ ലീഗ് ഹൗസ് മിനുക്കി നടക്കുകയാണെന്നും വിമര്‍ശനമുണ്ടായി.


പുതിയ തലമുറയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു പദ്ധതിയും പാര്‍ട്ടിയില്‍ നിന്നുണ്ടാകുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുമായി നടത്തിയ ചര്‍ച്ചയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യവും പൊതുസമൂഹത്തോട് നേതാക്കള്‍ ചെയ്ത കുറ്റകൃത്യമാണെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.


ചൊവ്വാഴ്ച വൈകീട്ട് തുടങ്ങിയ ഭാരവാഹി യോഗം രാത്രി ഒരുമണി വരെ നീണ്ടു. ഇന്നലെ നടന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിലും ലീഗ് നേതൃത്വത്തിനെതിരേ വിമര്‍ശനമുയര്‍ന്നു. ഈ മാസം നടക്കുന്ന സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago