ചേരിപ്പോര് തടയാന്‍ ബി.ജെ.പിയില്‍ ആര്.എസ്.എസ് പിടിമുറുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിയെ തകര്‍ത്തുകൊണ്ടിരിക്കുന്ന ചേരിപ്പോര് അവസാനിപ്പിക്കാന്‍ ആര്.എസ്.എസ് പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ബി.ജെ.പി- ആര്.എസ്.എസ് നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പിയിലേക്ക് കൂടുതല്‍ ആര്.എസ്.എസുകാരെ നിയമിക്കാനാണ് തീരുമാനം.
ഇപ്പോള്‍ രണ്ടുപക്ഷത്തായി നില്ക്കുന്ന ഭാരവാഹികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ ബി.ജെ.പിക്ക് കേരളത്തില്‍ വളരാനാകില്ലെന്നും ബി.ജെ.പി രണ്ടു വിഭാഗമായി തുടരുകയും പാര്‍ട്ടി തകരുകയും ചെയ്യുമെന്നുമാണ് ആര്.എസ്.എസിന്റെ വിലയിരുത്തല്‍. അതുകൊണ്ട് ആര്.എസ്.എസില്‍നിന്ന് പുതിയ ആളുകളെ കൊണ്ടുവന്ന് ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഘടകങ്ങളില്‍ അഴിച്ചുപണിയുണ്ടാകും.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങും.
അതിനായി ഓരോരുത്തര്‍ക്ക് പ്രത്യേക ചുമതലയും നിശ്ചയിച്ചു നല്‍കിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."