മല്യ, മോദി, ചോക്സി എന്നിവരുടെ 18,170 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് ആയിരക്കണക്കിന് കോടി വായ്പയെടുത്ത് രാജ്യംവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. മൂവരുടെയും കൂടി 18,170 കോടിയുടെ സ്വത്തുക്കളാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. ഇതില്‍ 9,371 കോടിയുടെ സ്വത്തുക്കള്‍ തട്ടിപ്പിനിരയായ ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും കൈമാറി. ഇതുപ്രകാരം 8,445 കോടി ബാങ്കുകള്‍ക്ക് ലഭിക്കും. മൂന്നുപേരും കൂടി 22,585.83 കോടിയുടെ നഷ്ടമാണ് ബാങ്കുകള്ക്കുണ്ടാക്കിയത്. നഷ്ടമായ തുകയുടെ 80.45 ശതമാനമാണ് കണ്ടുകെട്ടിയ സ്വത്തിന്റെ ആകെ മൂല്യം.
ട്വിറ്ററിലൂടെയാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്. മൂന്നു പേരെയും തിരികെ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിജയ് മല്യ ലണ്ടനില്‍ ജാമ്യത്തിലും നീരവ് മോദി ബ്രിട്ടനിലും മെഹുല്‍ ചോക്സി ഡൊമിനിക്കയിലും ജയിലുകളിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."