ആരോഗ്യ ബോധവത്കരണ ക്യാംപയിന് ഇന്നുമുതല്‍
കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 'വാക്സിനേഷന് നാടിന്റെ ആരോഗ്യം' എന്ന മുദ്രാവാക്യമുയര്‍ത്തി ആരോഗ്യ ബോധവത്കരണ ക്യാംപയിന് 23, 24, 27 തിയതികളിലായി വിവിധ പരിപാടികളോടെ നടത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടിനു റിസോര്‍സ് പരിശീലനം കണ്ണൂര്‍ പരിഷത്ത് ഭവനില്‍ നടക്കും. ഡോ. നന്ദകുമാര്‍, ഡോ. എ.കെ ശാരദ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 24ന് വാഹന പ്രചരണ ജാഥ ഏട്ടിക്കുളത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്യും.
പയ്യന്നൂര്‍, പേരാവൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് പുറപ്പെടുന്ന ജാഥകള്‍ക്ക് 25 മുതല്‍ 27 വരെ 30 കേന്ദ്രങ്ങളിലായി സ്വീകരണം നല്‍കും. 27ന് വൈകുന്നേരം മൂന്നിന് ജവഹര്‍ ലൈബ്രറി ഹാളില്‍ ജാഥ സമാപനവും ജില്ലാ സെമിനാര്‍ ഉദ്ഘാടനവും മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എം വിജയകുമാര്‍, പ്രൊഫ. എന്‍.കെ ഗോവിന്ദന്, എം പങ്കജാക്ഷന്, കമല സുധാകരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."