ട്യൂഷൻ സെന്ററുകൾ മദ്‌റസാ സമയം കവർന്നെടുക്കുന്നത് അവസാനിപ്പിക്കുക: ജംഇയ്യത്തുൽ മുഅല്ലിമീൻ
ചേളാരി
വിവിധ സ്ഥലങ്ങളിൽ പ്രഭാതത്തിൽ മദ്‌റസാ സമയങ്ങളിൽ നടത്തിവരുന്ന ട്യൂഷൻ സെന്ററുകൾ വിദ്യാർഥികളുടെ മതപഠനത്തെ സാരമായി ബാധിക്കുന്നതിനാൽ അത്തരം സ്ഥാപനങ്ങൾ മറ്റ് സമയങ്ങളിൽ പ്രവർത്തിപ്പിക്കുവാൻ തയാറാവണമെന്നും രക്ഷിതാക്കൾ കുട്ടികളുടെ മദ്‌റസാ പഠനം നഷ്ടപ്പെടാതിരിക്കുവാൻ ശ്രദ്ധ പുലർത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആവശ്യപ്പെട്ടു.
വർഷങ്ങളായി സമസ്തയുടെ കീഴിൽ നടന്നുവരുന്ന വാലില്ലാപ്പുഴ പള്ളിയും മദ്‌റസയും പിടിച്ചെടുക്കാൻ ശ്രമം നടത്തുകയും മഹല്ല് പ്രസിഡന്റ് അടക്കമുള്ളവരെ മർദിക്കുകയും ചെയ്ത കാന്തപുരം വിഭാഗത്തിന്റെ നടപടിയിൽ യോഗം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
സംസ്ഥാന ട്രഷറർ കെ.കെ ഇബ്‌റാഹീം മുസ്‌ലിയാർ അധ്യക്ഷനായി. കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ സ്വാഗതം പറഞ്ഞു.
മാനേജർ എം.എ ചേളാരി റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ, കെ. മോയിൻകുട്ടി മാസ്റ്റർ, പി.കെ അബ്ദുൽ ഖാദിർ അൽ ഖാസിമി വെന്നിയൂർ, മാണിയൂർ അബ്ദുറഹ്മാൻ ഫൈസി കണ്ണൂർ,നിയാസലി ശിഹാബ് തങ്ങൾ മലപ്പുറം, ബി.എസ്.കെ തങ്ങൾ എടവണ്ണപ്പാറ, പി. ഹസൈനാർ ഫൈസി കോഴിക്കോട്, അശ്‌റഫ് ഫൈസി പനമരം, ഹുസൈൻ തങ്ങൾ കാസർകോട്, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, വി. ഇല്യാസ് ഫൈസി തൃശൂർ, എം.യു ഇസ്മാഈൽ ഫൈസി എറണാകുളം, പി. ശിഹാബുദ്ദീൻ മുസ്‌ലിയാർ ആലപ്പുഴ, അബ്ദുൽ ഖാദർ മുസ്‌ലിയാർ കോട്ടയം, ശാജഹാൻ അമാനി കൊല്ലം, ശംസുദ്ദീൻ ദാരിമി ദക്ഷിണ കന്നഡ, എം.കെ അയ്യൂബ് ഹസനി ബംഗളൂരു, അബൂബക്കർ ബാഖവി നീലഗിരി, കെ.എച്ച് അബ്ദുൽ കരീം മുസ്‌ലിയാർ ഇടുക്കി, മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി സംസാരിച്ചു.
സെക്രട്ടറി കെ.ടി ഹുസൈൻ കുട്ടി മൗലവി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."