HOME
DETAILS

സ്വപ്നയെ ക്രൈംബ്രാഞ്ച് ഏഴുമണിക്കൂറോളം ചോദ്യംചെയ്തു

  
backup
July 06 2022 | 05:07 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%af%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%82%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%8f


സ്വന്തം ലേഖിക
കൊച്ചി
മുൻമന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഏഴുമണിക്കൂറോളം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. രാവിലെ 11മണിയോടെയാണ് സ്വപ്ന എറണാകുളം പൊലിസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിനെത്തിയത്.സർക്കാരിനെതിരേ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് സ്വപ്ന മൊഴി നൽകി. അന്വേഷണത്തോട് സഹകരിക്കണമെന്നും വീണ്ടും വിളിപ്പിച്ചാൽ ഹാജരാകണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.


അറസ്റ്റ് ഭയക്കുന്നില്ലെന്നും തന്നെ കുടുക്കാനാണ് ശ്രമിക്കുന്നതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഇത് ആദ്യമായണ് ഈ കേസിൽ സ്വപ്നയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ഷാജ് കിരണിനെയും സ്വപ്നയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.


അറസ്റ്റ് തൽ‍ക്കാലം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍
കൊച്ചി
മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരേ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് തല്‍ക്കാലം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. സ്വപ്നക്ക് ചോദ്യം ചെയ്യലിന് വേണ്ടി നോട്ടിസ് നല്‍കിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭയക്കേണ്ടതില്ലെന്ന് സര്‍ക്കാറിന് വേണ്ടി ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കാനായി ജസ്റ്റിസ് വിജു എബ്രഹാം മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago
No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago