HOME
DETAILS
MAL
സജി ചെറിയാന് പുറത്തേക്കോ?; മുഖ്യമന്ത്രിയും കോടിയേരിയും എ.കെ.ജി സെന്ററില്‍; നിര്‍ണായക കൂടിക്കാഴ്ച്ച
backup
July 06 2022 | 05:07 AM
തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പ്രസംഗം രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സി.പി.എമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി.സെന്ററിലെത്തി. എജി അടക്കമുള്ളവരുമായി സി.പി.എം നേതാക്കള്‍ ചര്‍ച്ച നടത്തി.
പ്രതിപക്ഷ പാര്‍ട്ടികള്‍ സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കു പരാതി നല്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏജിയോട് നിയമോപദേശം തേടി. രാജിവയ്ക്കേണ്ട സാഹചര്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.
യോഗത്തിലേക്ക് ആദ്യം എത്താതിരുന്ന സജി ചെറിയാനെ പിന്നീട് നേതാക്കള്‍ വിളിച്ച് വരുത്തയതായാണ് വിവരം.. മന്ത്രിയുടെ പരാമര്‍ശത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുള്ളതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."