ഹോട്ടല്‍ ഉടമയുടെ കൊലപാതകം: ജംഷഡ്പൂരിലേക്ക് കടക്കാന്‍ ശ്രമിക്കവെ പ്രതികള്‍ എഗ്മോറില്‍ ആര്.പി.എഫിന്റെ പിടിയില്‍; കൈവശം ട്രോളിബാഗും പാസ്പോര്‍ട്ടും 16000 രൂപയും
ഹോട്ടല്‍ ഉടമയുടെ കൊലപാതകം: ജംഷഡ്പൂരിലേക്ക് കടക്കാന്‍ ശ്രമിക്കവെ പ്രതികള്‍ എഗ്മോറില്‍ ആര്.പി.എഫിന്റെ പിടിയില്‍; കൈവശം ട്രോളിബാഗും പാസ്പോര്‍ട്ടും 16000 രൂപയും
കോഴിക്കോട്: ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദിഖ് കൊല്ലപ്പെട്ട കേസിലെ പ്രതികളായ ഷിബിലി(22) ഫര്‍ഹാന(18) എന്നിവര്‍ പിടിയിലായത് ചെന്നൈയിലെ എഗ്മോറില്‍ വച്ച്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജംഷഡ്പൂരിലെക്ക് കടക്കാന്‍ ശ്രമിക്കവെ ഇരുവരെയും ആര്.പി.എഫ് സംഘം കസ്റ്റിയിലെടുത്തുത്തത്. ട്രെയിനിനായി വെയിറ്റിങ് റൂമില്‍ കാത്തിരിക്കുകയായിരുന്ന ഇരുവരെയും ആര്.പി.എഫ്. നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇവരുടെ കൈയ്യില്‍ നിന്നും പൂട്ടിയ നിലയില്‍ ഒരു ട്രോളിബാഗും ഫര്‍ഹാനയുടെ പാസ്പോര്‍ട്ടും 16000 രൂപയും കണ്ടെടുത്തു.
ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് കൊലപാതകത്തിന് ശേഷം രണ്ട് പ്രതികള്‍ ചെന്നൈ ഭാഗത്തേക്ക് കടന്നതായി ആര്.പി.എഫിന് വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഷിബിലിയെയും ഫര്‍ഹാനയെയും പിടികൂടിയത്.
ഇന്നു വൈകീട്ടോടെ ഇരുവരെയും തിരൂരില്‍ എത്തിക്കുമെന്നാണ് വിവരം. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.
അതിനിടെ, അട്ടപ്പാടി ചുരത്തില്‍ ട്രോളി ബാഗുകളിലാക്കിയനിലയില്‍ കണ്ടെത്തിയ സിദ്ദിഖിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് പുറമേ രാസപരിശോധനയും നടത്തുമെന്നാണ് പൊലിസ് നല്‍കുന്നവിവരം.
സിദ്ദിഖിനെ കാണിനില്ലെന്ന് പറഞ്ഞ് മകന് പരാതി നല്‍കിയിരുന്നു. സിദ്ധിഖ് സാധാരണഗതിയില്‍ വീട്ടില്‍ നിന്ന് പോയാലും ഒരാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരാറുണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫായതോടെയാണ് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കുന്നത്.
സിദ്ധീഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലാണ് ഷിബിലി ജോലി ചെയ്തിരുന്നത്. രണ്ടാഴ്ച മാത്രമാണ് പ്രതി സ്ഥാപനത്തില്‍ ജോലിചെയ്തത്. മറ്റുജീവനക്കാര്‍ ഇയാളുടെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഈമാസം 18ന് പിരിച്ചുവിടുകയായിരുന്നു. അന്നുതന്നെയാണ് സിദ്ധീഖിനെ കാണാതായത്.
shibili-and-farhana-arrested-from-chennai-egmore
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."