ഇടുക്കിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
കട്ടപ്പന: ഭര്‍തൃവീട്ടില്‍ യൂവതിയെ വീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേറ്റുകുഴി പടീശേരില്‍ ജയപ്രകാശിന്റെ മകള്‍ ധന്യ (21) യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അമല്‍ ബാബു(27) നെ പൊലിസ് അറസ്്റ്റ് ചെയ്തു.
മാര്‍ച്ച് 29-ന് രാവിലെ ആറുമണിയോടെയാണ് ധന്യയെ മുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമല്‍ പുലര്‍ച്ചെ ജോലിക്കായി പോയ ശേഷമായിരുന്നു സംഭവം. ഇവര്‍ക്ക് 8 മാസം പ്രായമമായ കുഞ്ഞുണ്ട്.
ധന്യക്ക് ശാരീരിക, മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ്, ഗാര്‍ഹികപീഡനക്കുറ്റം ചുമത്തി ബുധനാഴ്ച രാവിലെ അമലിനെ അറസ്റ്റ് ചെയ്തത്.
മരിക്കുന്നതിന്റെ തലേദിവസം ഉച്ചകഴിഞ്ഞും ധന്യ വിളിച്ചപ്പോള്‍ അമല്‍ മര്‍ദിച്ചതായി പറഞ്ഞതിനെത്തുടര്‍ന്ന് പിറ്റേന്ന് നേരിട്ട് ചെന്ന് മകളെ കൂട്ടിക്കൊണ്ടുവരാന്‍ തയ്യാറെടുത്തിരിക്കെയായിരുന്നു മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."