മനുഷ്യ മസ്തിഷ്‌ക്കത്തില്‍ കംപ്യൂട്ടര്‍ ചിപ്പ് ഘടിപ്പിച്ചുളള പരീക്ഷണം; നിര്‍ണായകമായ അനുമതി സ്വന്തമാക്കി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്ക്
elon musk gets approval to put computer chip in human brains
അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്കിന്റെ ന്യൂറോ ലിങ്ക് എന്ന കമ്പനി നിര്‍ണായകമായ ഒരു അനുമതി നേടിയെടുത്തിരിക്കുകയാണ്. ബ്രെയ്ന്‍ ഇംപ്ലിമെന്റ് കമ്പനിയായ ന്യൂറോ ലിങ്ക് മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ കംപ്യൂട്ടര്‍ ചിപ്പ് ഘടിപ്പിച്ചുളള ലോകത്തിലെ ആദ്യത്തെ ഇന്‍ ഹ്യൂമന്‍ കംപ്യൂട്ടര്‍ ക്ലിനിക്കല്‍ സ്റ്റഡി നടത്താന്‍ തയ്യാറെടുക്കുകയാണ്. ഈ പരീക്ഷണത്തിന് സഹായകരമാകുന്ന തരത്തില്‍ പ്രധാനപ്പെട്ട അനുമതിയാണ് ന്യൂറോ ലിങ്കിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയിരിക്കുന്നത്.ന്യൂറോ ലിങ്കിന്റെ ബ്രെയിന്‍ ഇംപ്ലിമെന്റ് പരീക്ഷണങ്ങള്‍ക്കായി 2019 മുതല്‍ തന്നെ മസ്‌ക്ക് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.പാരാലിസിസ്, അന്ധത, തുടങ്ങിയ ഒട്ടനവധി വൈകല്യങ്ങള്‍ക്ക് ന്യൂറോ ലിങ്ക് പരീക്ഷണം പരിഹാരമുണ്ടാക്കാന്‍ ഇടയുണ്ടെന്നാണ് മസ്‌ക്കിന്റെ വാദം.
2016ല്‍ തുടങ്ങിയ ന്യൂറോ ലിങ്കിന്റെ പരീക്ഷണങ്ങള്‍ക്ക് ഇതുവരെയും യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചിരുന്നില്ല. ന്യൂറോ ലിങ്കിലെ നിരവധി മുന്‍ ജീവനക്കാര്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ച ആശങ്കകള്‍ മുന്‍നിര്‍ത്തിയായിരുന്നു നേരത്തെ ന്യൂറോ ലിങ്കിന്റെ അപേക്ഷകള്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിഷേധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇംപ്ലിമെന്റില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍, ബ്രെയ്ന്‍ ടിഷ്യൂകള്‍ക്ക് പ്രശ്‌നമുണ്ടാക്കാതെ ഉപകരണം തലച്ചോറില്‍ സ്ഥാപിക്കുന്ന പ്രക്രിയ എന്നിവയെയൊക്കെ കുറിച്ചായിരിന്നു മുന്‍ ജീവനക്കാര്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നത്.
തലച്ചോറിനെ യന്ത്രങ്ങളുമായ് ബന്ധിപ്പിക്കുന്ന ഈ പരീക്ഷണങ്ങളുടെ ഒരു മാതൃക 2020ല്‍ പന്നികളില്‍ ന്യൂറോലിങ്ക് ഉപയോഗിച്ച് മസ്‌ക്ക് പ്രദര്‍ശിപ്പിച്ചിരുന്നു.എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നതിന് ന്യൂറോലിങ്കിനെതിരെ യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ ഇന്‍സ്‌പെക്ട്ടര്‍ ജനറല്‍ അനിമല്‍ വെല്‍ഫയര്‍ ആക്ട്ടിന്റെ ലംഘനം നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അനുമതി ന്യൂറോലിങ്ക് പരീക്ഷണങ്ങളെ സംബന്ധിച്ച് വലിയൊരു ചുവട് വെപ്പാണെന്നും എന്നാല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് തങ്ങള്‍ ഇതുവരെ സജ്ജരായിട്ടില്ലെന്നും കമ്പനി ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്.
മനുഷ്യ മസ്തിഷ്‌ക്കത്തേയും കംപ്യൂട്ടര്‍ പോലുളള എക്‌സ്‌റ്റേണല്‍ ഉപകരണങ്ങളേയും ബന്ധിപ്പിച്ച് മനുഷ്യന്റെ ബൗദ്ധിക ധാരയെ വര്‍ദ്ധിപ്പിക്കാനും ന്യൂറോളജിക്കലായ രോഗങ്ങള്‍ക്ക് തടയിടാനും ഹ്യൂമന്‍ ഇന്റലിജന്‍സിനേയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെയും സമന്വയിപ്പിക്കാനുമാണ് ന്യൂറോ ലിങ്ക് പരീക്ഷണങ്ങള്‍ കൊണ്ട് കമ്പനി ശ്രമിക്കുന്നത്.
Content Highlights: elon musk gets approval to put computer chip in human brains
മനുഷ്യ മസ്തിഷ്‌ക്കത്തില്‍ കംപ്യൂട്ടര്‍ ചിപ്പ് ഘടിപ്പിച്ചുളള പരീക്ഷണം; നിര്‍ണായകമായ അനുമതി സ്വന്തമാക്കി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."