കടമെടുപ്പില്‍ വീണ്ടും വെട്ട്; പരിധി മുന്‍ വര്‍ഷത്തേക്കാള്‍ 8000 കോടി കുറച്ചു, സംസ്ഥാനം കൂടുതല്‍ പ്രതിസന്ധിയിലേക്ക്
പരിധി മുന്‍ വര്‍ഷത്തേക്കാള്‍ 8000 കോടി കുറച്ചു, സംസ്ഥാനം കൂടുതല്‍ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: കേരളത്തിന്റെ വായ്പാ പരിധി വീണ്ടും കുറച്ച് കേന്ദ്രം. 8000 കോടിരൂപയോളമാണ് കുറച്ചത്. കടമെടുപ്പ് പരിധിയുടെ പകുതിയില്‍ താഴെ മാത്രം വായ്പയെടുക്കാനേ കേന്ദ്രത്തിന്റെ അനുമതിയുള്ളൂ. 32,440 കോടി രൂപയുടെ കടമെടുപ്പ് പരിധി കേന്ദ്രം നിശ്ചയിച്ചെങ്കിലും 15,390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി.
സംസ്ഥാനങ്ങള്‍ക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കും. 32,440 കോടി രൂപ പരിധി നിശ്ചയിച്ച് നല്‍കിയെങ്കിലും വായ്പ എടുക്കാന്‍ അനുമതി പക്ഷെ 15,390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാല്‍ വീണ്ടും 8000 കോടിയുടെ കുറവാണ് ഉണ്ടായത്. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."