ആലപ്പുഴ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണിലും തീപിടിത്തം
ആലപ്പുഴ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണിലും തീപിടിത്തം
തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിലും തീപിടിച്ചു. വണ്ടാനത്തുള്ള ഗോഡൗണിലാണ് ഇന്ന് പുലര്‍ച്ചെ തീ പടര്‍ന്നത്. മരുന്നുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് പടരും മുന്‍പ് തീയണച്ചു. ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് പുലര്‍ച്ചെ ഒന്നോടെ തീപിടിത്തമുണ്ടായത്.
ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സിന്റെ മൂന്നു യൂണിറ്റുകള്‍ ചേര്‍ന്ന് തീയണച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് കെട്ടിടങ്ങളില്‍, പത്ത് ദിവസത്തിനിടെ തീപ്പിടിത്തമുണ്ടാവുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചിരുന്നു.
കത്തിയവയുടെ കൂട്ടത്തില്‍ തീയതി കഴിഞ്ഞതും കഴിയാത്തതുമായി മരുന്നുകളും ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. കൊവിഡ് കാലത്തെ മരുന്ന് ഇടപാട് അഴിമതിയില്‍ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെ തീപിടിത്തമുണ്ടായതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."