എറണാകുളത്ത് കൂടുതല്‍ രോഗികള്‍, മൂന്ന് ജില്ലകളില്‍ അഞ്ഞൂറില്‍ താഴെ
തിരുവനന്തപുരം: ഇന്ന് 12,078 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ എറണാകുളത്താണ് കൂടുതല്‍ രോഗികള്‍. 1461 പേര്, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, എന്നിങ്ങനേയാണ് മറ്റു ജില്ലകളിലെ ഉയര്‍ന്ന നിരക്കുകള്‍. ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മൂന്ന് ജില്ലകളില്‍ അഞ്ഞൂറില്‍ താഴെയാണ് രോഗികള്‍.
11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചപ്പോള്‍ 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളത്തുതന്നെയാണ് കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍. 1419 പേര്, കൊല്ലം 1319, മലപ്പുറം 1245, തിരുവനന്തപുരം 1169, കോഴിക്കോട് 1034, തൃശൂര്‍ 1018 എന്നിങ്ങനെയാണ് ഉയര്‍ന്ന സമ്പര്‍ക്കരോഗികളുള്ളത്. ഇടുക്കിയിലാണ് സമ്പര്‍ക്കരോഗികള്‍ കുറവ്. 292പേര്.
വാക്സിനുകളെടുത്തിട്ടും 77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
11,469 പേര് രോഗമുക്തി നേടിയപ്പോള്‍ തിരുവനന്തപുരത്താണ് കൂടുതല്‍ രോഗമുക്തര്‍. 1718 പേര്, കുറവ് വയനാടാണ് 245 പേര്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,706 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."