മംഗളൂരുവില്‍ മൂന്നിടങ്ങളില്‍ മണ്ണിടിച്ചില്‍; മൂന്ന് മലയാളികള്‍ മരിച്ചു
മംഗളൂരു: മംഗളൂരുവില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചില്‍. മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ സ്വദേശി സന്തോഷ് പാലക്കാട് സ്വദേശി ബിജു കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. മംഗളൂരു പഞ്ചിക്കല്ലിലാണ് സംഭവം. മരിച്ച മൂന്നുപേരും ടാപ്പിങ് തൊഴിലാളികളാണ് നിരവധി നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കല്‍ ഗ്രാമത്തിലെ ബന്ദ്‌വാളിലാണ് അപകടം ഉണ്ടായത്. മൂന്നുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര അറിയിച്ചു.
പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. കര്‍ണാടകയിലെ ഉഡുപ്പി, കുടക് ജില്ലകളിലെല്ലാം കനത്ത മഴയാണ് തുടരുന്നത്. ഇതേത്തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."