ലീന മണിമേഖലക്കെതിരെ അസമില്‍ ഒന്നിലധികം കേസുകള്‍
ഗുവാഹത്തി: വിവാദ കാളി പോസ്റ്ററില്‍ സംവിധായക ലീന മണിമേഖലക്കെതിരെ അസമില്‍ ഒന്നില്‍ കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അസം പൊലീിസ്. ഡോക്യുമെന്ററി പോസ്റ്ററിലൂടെ സംവിധായക മതവികാരം വൃണപ്പെടുത്തിയെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നതെന്നും പൊലിസ് വ്യക്തമാക്കി.
ഡോക്യുമെന്ററിയുടെ പോസ്റ്ററിനൊപ്പം മതവികാരം വൃണപ്പെടുത്തിയതിന് മണിമേഖലക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സുരക്ഷാ മഞ്ച് എന്ന സംഘടനയും യുനൈറ്റഡ് ട്രസ്റ്റ് ഓഫ് അസമും ഒരുമിച്ച് പൊലിസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിന് കുടുംബ സുരക്ഷാ മഞ്ച് എന്ന സംഘടനയുടെ പരാതിയില്‍ ഗീതാനഗര്‍ പൊലിസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അസമിന് പുറമേ ഉത്തര്‍പ്രദേശിലും സംവിധായകക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്.ലക്നോവില്‍ ഉത്തര്‍ പ്രദേശ് പൊലിസാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയിലും ഇവര്‍ക്കെതിരെ കോസുകളുണ്ട്.
കാളി ദേവിയുടെ രൂപത്തില്‍ സിഗരറ്റ് വലിക്കുന്ന സ്ത്രീ എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയുടെ പതാകയുമായി നില്‍ക്കുന്നതാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
സംഭവം വിവാദമായതോടെ ചിത്രത്തിന്റെ പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമീഷന് ആഗാ ഖാന് മ്യൂസിയത്തോട് ആവശ്യപ്പെട്ടു. അണ്ടര്‍ ദി ടെന്റ് പദ്ധതിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ പോസ്റ്ററില്‍ ഹിന്ദു ദൈവങ്ങളെ അനാദരവോടെ ചിത്രീകരിച്ചതായി കാനഡയിലെ ഹിന്ദു സമുദായ നേതാക്കളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ പ്രകോപനകരമായ എല്ലാ കാര്യങ്ങളും പിന്‍വലിക്കണമെന്നും ഹൈക്കമീഷന് മ്യൂസിയം അധികൃതരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."