HOME
DETAILS
MAL
പ്രതിപക്ഷ ഐക്യം: രാഹുല്‍ പവാറുമായി കൈകോര്‍ക്കണമെന്ന് ശിവസേന
backup
June 24 2021 | 21:06 PM
മുംബൈ: കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കൈകോര്‍ക്കണമെന്ന് ശിവസേന. രാഹുല്‍ കേന്ദ്രത്തെയും അവരുടെ നയങ്ങളെയും തുടര്‍ച്ചയായി എതിര്‍ക്കുന്നുണ്ടെങ്കിലും അത് ട്വിറ്ററിലൂടെയാണ്. പ്രതിപക്ഷം ദുര്‍ബലമായതിനാല്‍ സര്‍ക്കാരിന് യാതൊരു ഭീഷണിയും നിലവിലില്ലെന്ന ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും ശിവസേന മുഖപത്രമായ സാമ്ന എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാക്കളുടെ യോഗം രാഹുല്‍ വിളിച്ചുചേര്‍ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."