HOME
DETAILS
MAL
രക്ഷാബന്ധനു ബദലായി യൂത്ത് കോണ്‍ഗ്രസിന്റെ ദേശരക്ഷാബന്ധന്‍
backup
August 23 2016 | 01:08 AM
കണ്ണൂര്‍: ആര്.എസ്.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന രക്ഷാബന്ധനു ബദലായി യൂത്ത് കോണ്‍ഗ്രസിന്റെ ദേശരക്ഷാബന്ധന്‍. കടമ്പൂര് മണ്ഡലം കമ്മിറ്റിയാണു ചടങ്ങ് സംഘടിപ്പിച്ചത്. കാവി നിറത്തിനു പകരം ദേശീയപതാകയുടെ മൂവര്‍ണ നിറത്തിലാണു ദേശ രക്ഷാബന്ധന് തയാറാക്കിയത്. കാവി രക്ഷാബന്ധന് നല്കി കുട്ടികളെയും യുവാക്കളെയും വര്‍ഗീയതയിലേക്കു തള്ളിവിടുന്ന ആര്.എസ്.എസ് അജണ്ടക്കെതിരേയുള്ള സന്ദേശമുയര്‍ത്തിയാണു പരിപാടി സംഘടിപ്പിച്ചതെന്നു യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. ദേശരക്ഷാബന്ധനും രാജീവ്ഗാന്ധി അനുസ്മരണവും കാടാച്ചിറയില്‍ ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. റിജില്‍രാജ് അധ്യക്ഷനായി. വി.പി അബ്ദുല്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി. ജിമേഷ് പിണറായി, ജിനോഷ് പെരളശ്ശേരി, അദീപ്, നഫാദ് കോട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."