'ഡിസീസ് എക്‌സ്'? കൊവിഡിനേക്കാള്‍ വലിയ മഹാമാരി, ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്
'ഡിസീസ് എക്‌സ്'? കൊവിഡിനേക്കാള്‍ വലിയ മഹാമാരി, ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്
കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദനോം മുന്നറിയിപ്പ് നല്‍കിയത്. മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. 2018 ലാണ് ഈ പേരിന് രൂപം നല്‍കിയത്.
കൊവിഡിനേക്കാള്‍ മാരകമായിരിക്കും ഡിസീസ് എക്‌സ് എന്നാണ് വിലയിരുത്തല്‍. 2017 ലാണ് ലോകം കാണാനിരിക്കുന്ന മഹാമാരികള്‍ എന്ന പേരില്‍ ലോകാരോഗ്യ സംഘടന പട്ടികയിറക്കിയത്. അതില്‍ കൊവിഡ്19, എബോള, മാര്‍ബര്‍ഗ്, ലാസ ഫീവര്‍, മെര്‍സ്, സാര്‍സ്, നിപ്പ, സിക്ക എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലായി ഉള്‍പ്പെട്ട അസുഖമാണ് ഡിസീസ് എക്‌സ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കാകും ഡിസീസ് എക്‌സ് പകരുകയെന്നാണ് നിലവിലെ വിലയിരുത്തല്‍. ഒപ്പം സോമ്പി വൈറസിനെ കുറിച്ചും ശാസ്ത്ര ലോകം ആശങ്കപ്പെടുന്നുണ്ട്.
എന്താണ് ഡിസീസ് എക്‌സ്?
'ഡിസീസ് എക്‌സ്' എന്നത് ഭാവിയില്‍ ഒരു പകര്‍ച്ചവ്യാധി അല്ലെങ്കില്‍ പാന്‍ഡെമിക്കിന് കാരണമായേക്കാവുന്ന ഒരു സാങ്കല്‍പ്പിക, തിരിച്ചറിയപ്പെടാത്ത രോഗത്തെ സൂചിപ്പിക്കുന്നതിനായി നല്‍കിയ പേരാണ്. 'ഡിസീസ് എക്‌സ്' എന്ന പദം 2018ല്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സൃഷ്ടിച്ചത് ആഗോള ആരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന അജ്ഞാതമായ രോഗകാരിയുടെ ഒരു പ്ലെയ്‌സ്‌ഹോള്‍ഡര്‍ എന്ന നിലയിലാണ്.
ഭാവിയിലെ പകര്‍ച്ചവ്യാധികള്‍ മുന്‍കൂട്ടി കാണുന്നതിനും പ്രതികരിക്കുന്നതിനുമുള്ള തയ്യാറെടുപ്പിന്റെയും ഗവേഷണ ശ്രമങ്ങളുടെയും ആവശ്യകത ഊന്നിപ്പറയാനാണ് ഇത് ഉദ്ദേശിക്കുന്നത്. ഈ പദം അവതരിപ്പിച്ചതിനുശേഷം സാര്‍സ് കോവ്2 വൈറസ് മൂലമുണ്ടാകുന്ന കൊവിഡ് പാന്‍ഡെമിക് പോലുള്ള പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടുണ്ട്. 'ഡിസീസ് എക്‌സ്' ഒരു പ്രത്യേക രോഗത്തെ പ്രതിനിധാനം ചെയ്യുന്നില്ല, മറിച്ച് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒരു അജ്ഞാത രോഗകാരിയുടെ ആശയത്തെ പ്രതിനിധീകരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."