HOME
DETAILS
MAL
'പശവെച്ചാണോ റോഡുകള്‍ ഒട്ടിക്കുന്നത്'; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
backup
July 07 2022 | 12:07 PM
കൊച്ചി: റോഡുകളുടെ തകര്‍ച്ചയില്‍ കൊച്ചി കോര്‍പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പശ ഒട്ടിച്ചാണോ റോഡ് നിര്‍മിച്ചതെന്ന് ഹൈക്കോടതി പരിഹസിച്ചു. നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകര്‍ന്നു കിടക്കുകയാണ്.
അതിന്റെ പ്രാഥമിക ഉത്തരവാദിത്തം എന്‍ജിനീയര്‍മാര്‍ക്കാണെന്നും അവരെ വിളിപ്പിക്കുമെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ചില കേസുകള്‍ പരിഗണിക്കുമ്പോഴാണ് കൊച്ചി കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പിനുമെതിരെ രൂക്ഷമായ വിമര്‍ശനം ഹൈക്കോടതിയുടെ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."