HOME
DETAILS

സി.പി.എമ്മിന് തലവേദനയായി സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍

  
backup
June 24 2021 | 21:06 PM

65132-2

 


സ്വന്തം ലേഖകന്‍
കണ്ണൂര്‍: സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തലവേദനയായതോടെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം. രാമനാട്ടുകര സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് കരുതുന്ന കണ്ണൂര്‍ അഴീക്കല്‍ സ്വദേശി അര്‍ജുനും പാര്‍ട്ടി പ്രവര്‍ത്തകനാണെന്നു തെളിഞ്ഞതോടെയാണ് പ്രതിരോധവുമായി സി.പി.എം രംഗത്തെത്തിയത്.
എടയന്നൂര്‍ ശുഹൈബ് വധക്കേസ് പ്രതിയായ സി.പി.എമ്മിന്റെ സൈബര്‍ പോരാളി ആകാശ് തില്ലങ്കേരിക്ക് അര്‍ജുനുമായി അടുത്ത ബന്ധമുണ്ട്. ഇതോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇവരെ തള്ളിപ്പറയാന്‍ സി.പി.എം ജില്ലാസെക്രട്ടറി തന്നെ രംഗത്തെത്തിയത്.
പാര്‍ട്ടിക്കുവേണ്ടി ക്വട്ടേഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന സംഘങ്ങള്‍ പിന്നീടു വലിയ ക്വട്ടേഷന്‍ സംഘങ്ങളായതാണ് കണ്ണൂരിലെ ചരിത്രം. ഇവര്‍ ക്വട്ടേഷനെ മറയ്ക്കാനാണ് സി.പി.എമ്മിന്റെ സൈബര്‍ മുഖം ഉപയോഗിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കാലമായി പാര്‍ട്ടിക്കു പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇടക്കാലത്ത് ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ തണലില്‍ ഇവര്‍ ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഇപ്പോള്‍ പാര്‍ട്ടിനേതൃത്വം പറഞ്ഞാല്‍ പോലും അനുസരിക്കാത്ത ഘട്ടം എത്തിയപ്പോഴാണ് പരസ്യമായി തള്ളിപ്പറയാന്‍ നേതൃത്വം തയാറായത്.


രാമനാട്ടുകര സംഭവത്തില്‍ ആകാശ് തില്ലങ്കേരിയടക്കമുള്ളവര്‍ക്കു ബന്ധമുണ്ടെന്നാണ് പൊലിസ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്. അന്വേഷണം കസ്റ്റംസ് തുടരുകയാണെങ്കില്‍ ഇവരിലേക്കെത്തുമെന്നാണ് വിവരം. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരം സംഘങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ച് സി.പി.എം രംഗത്തെത്തിയത്. ആകാശ് തില്ലങ്കേരി, ആയങ്കി അര്‍ജുന്‍ എന്നിവരുടെ പേരെടുത്തു പറഞ്ഞാണ് സി.പി.എം ഇവരെ തള്ളിപ്പറഞ്ഞത്.


സമൂഹമാധ്യമത്തില്‍ 58,000 പേര്‍ പിന്തുടരുന്ന ആകാശ് സി.പി.എമ്മിന്റെ സൈബര്‍ മുഖം കൂടിയാണ്. സമൂഹമാധ്യമത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളേക്കാള്‍ കൂടുതല്‍ പേര്‍ പിന്തുടരുന്ന ആകാശ് ഉള്‍പ്പെടെയുള്ളവരെ തള്ളിപ്പറയുന്നതിലൂടെ ഭാവിയിലുണ്ടാക്കുന്ന പ്രതിസന്ധിയെ പ്രതിരോധിക്കുക കൂടിയാണ് സി.പി.എം ജില്ലാനേതൃത്വം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  24 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  24 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  24 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  24 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  24 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  24 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  24 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  24 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  24 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  24 days ago