മുസ്‌ലിം എം.പിയോ എം.എല്‍.എയോ ഇല്ലാത്ത പാര്‍ട്ടിയായി ബി.ജെ.പി
ന്യുഡല്‍ഹി: മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ ബിജെപിയുടെ 395 പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരു മുസ്‌ലിം എം.പിയും ഉണ്ടാകില്ല. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കാലാവധി അവസാനിച്ച മൂന്ന് ബി.ജെ.പി എംപിമാരില്‍ ഒരാളാണ് ബുധനാഴ്ച്ച കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവച്ച നഖ്‌വി.
രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷവിഭാഗമായ മുസ്‌ലിംകളില്‍നിന്ന് ഒരു പ്രതിനിധിപോലുമില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 200 ദശലക്ഷത്തിലേറെയാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ ജനസംഖ്യ. ലോക്‌സഭയിലെ 543ഉം രാജ്യസഭയിലെ 245ഉം അംഗങ്ങളില്‍ ബി.ജെ.പിക്ക് മുസ്‌ലിം പ്രാതിനിധ്യം ഇല്ല. കൂടാതെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ആകെ 4,120 എം.എല്‍.എമാരാണുള്ളത്.
ഇതിലും ബി.ജെ.പിക്ക് മുസ് ലിം പ്രതിനിധികളില്ല. ലോക്‌സഭയിലും സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 17 ഇടത്തും ബി.ജെ.പിയാണ് വലിയ ഒറ്റക്കക്ഷി. 2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറുമ്പോള്‍ ബി.ജെ.പിക്ക് മൂന്നു മുസ്‌ലിം എം.പിമാരാണ് ഉണ്ടായിരുന്നത്. നഖ്‌വി, എം.ജെ അക്ബര്‍, സെയ്ദ് സഫര്‍ ആലം എന്നിവരാണവര്‍. എല്ലാവരും രാജ്യസഭാംഗങ്ങളായിരുന്നു. ലൈംഗികപീഡന വിവാദത്തില്‍പ്പെട്ട് 2018ല്‍ അക്ബര്‍ രാജിവച്ചു.
പിന്നീട് ഈ മാസം നഖ്‌വിയുടെയും സഫര്‍ ആലമിന്റെയും (ജൂലൈ നാലിന്) രാജ്യസഭാ കാലാവധി കഴിഞ്ഞതോടെ അവര്‍ ഒഴിയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."