HOME
DETAILS

സഊദി അരാംകോ ചെയർമാൻ യാസിര്‍ അല്‍ റുമയ്യാന്‍ ഇന്ത്യയിലെ റിലയന്‍സ് ബോര്‍ഡില്‍

  
backup
June 25 2021 | 04:06 AM

saudi-aramco-chairman-yasir-al-rumayyan-joins-reliance-industries-board-2021

മുംബൈ: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സഊദി അരാംകോ എണ്ണക്കമ്പനി ഇന്ത്യയിലെ റിലയൻസുമായുള്ള കരാർ ഉടൻ പൂർത്തിയാക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി സഊദി അരാംകോ ചെയര്‍മാനും സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണറുമായ യാസിര്‍ അല്‍ റുമയ്യാന്‍ ഉടന്‍ റിലയന്‍സ് ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി ചേരുമെന്നും റിലയൻസ് അറിയിച്ചു. റിലയന്‍സിന്റെ 44 ആ മത് വാര്‍ഷിക പൊതുയോഗത്തില്‍ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനങ്ങൾ ഇരു കമ്പനികളും തമ്മിൽ വ്യാവസായിക ലോകത്ത് വൻ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ആഗോള തലത്തില്‍ ഇന്ധന, ധനകാര്യ, സാങ്കേതികവിദ്യാ രംഗത്ത് ഏറ്റവും പ്രമുഖനായ യാസിര്‍ അല്‍ റുമയ്യാന്റെ വരവ് കമ്പനിയുടെ അന്താരാഷ്ട്ര വല്‍ക്കരണത്തിന് തുടക്കമാണെന്നും അംബാനി വിശേഷിപ്പിച്ചു.

അരാംകോയുമായുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 1500 കോടി ഡോളറിന്റെ ഇന്ധന കരാര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും അംബാനി വ്യക്തമാക്കി. റിലയന്‍സിന്റെ ഓയില്‍-ടു-കെമിക്കല്‍സ് ബിസിനസിന്റെ 20 ശതമാനം ഓഹരി അരാംകോയ്ക്ക് വില്‍ക്കുന്ന കാര്യം ചര്‍ച്ചയിലാണെന്ന് 2019ലെ റിലയന്‍സ് ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) അംബാനി പറഞ്ഞിരുന്നു. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയന്‍സിന്റെ ഓയില്‍ റിഫൈനറികളും പെട്രോകെമിക്കല്‍ കേന്ദ്രങ്ങളുമാണ് ഇതിലുള്‍പ്പെടുന്നത്. ഈ കരാര്‍ മാര്‍ച്ച് 2020ല്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

റിലയൻസിന്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന് ശുദ്ധീകരണ ശേഷിയുടെ 40 ശതമാനം ദീർഘകാലാടിസ്ഥാനത്തിൽ സഊദി അരാംകോ പ്രതിദിനം 500,000 ബാരൽ ക്രൂഡ് (പ്രതിവർഷം 25 ദശലക്ഷം ടൺ) വിതരണം ചെയ്യാൻ നേരത്തെ തന്നെ ധാരണയിലെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നായ ജാംനഗർ സമുച്ചയമാണ് റിലയൻസിന്റെ ശുദ്ധീകരണ, പെട്രോകെമിക്കൽ ബിസിനസ്സിലെ ഏറ്റവും വലിയ ഏക സ്വത്ത്. പ്രതിദിനം 0.67 ദശലക്ഷം ബാരൽ ശേഷിയുള്ള ജാംനഗർ സമുച്ചയം 2000 ലാണ് നിർമ്മിച്ചത്. 2008 ലെ നവീകരണത്തിനുശേഷം, ജാംനഗറിലെ ക്രൂഡ് ശുദ്ധീകരണ ശേഷി പ്രതിദിനം 1.24 ദശലക്ഷം എന്ന തോതിൽ ഇരട്ടിയായി. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി കേന്ദ്രമായും ആഗോളതലത്തിൽ ഏറ്റവും സങ്കീർണ്ണമായ ശുദ്ധീകരണശാലകളിൽ ഒന്നായും ഇത് കണക്കാക്കപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago